27 April Saturday

പുതുച്ചേരി ഹെല്‍ത്ത് സര്‍വീസില്‍ നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

puducherry.gov.in പുതുച്ചേരി സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സര്‍വീസില്‍ സ്റ്റാഫ് നേഴ്സിന്റെ ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണം 55 (ജനറല്‍-28, ഒബിസി-18, എസ്സി-9).  യോഗ്യത: പ്ളസ്ടുവോ തത്തുല്യപരീക്ഷയോ വിജയിക്കണം, ഡിഗ്രി/ ഡിപ്ളോമ ഇന്‍ ജനറല്‍ നേഴ്സിങ്, മിഡ്വൈഫറി, സൈക്യാട്രിക് നേഴ്സിങ്, ഏതെങ്കിലും സംസ്ഥാനത്തെ നേഴ്സിങ് കൌണ്‍സിലിലുള്ള രജിസ്ട്രേഷന്‍. പുതുച്ചേരി സംസ്ഥാനത്ത് താമസക്കാരായിരിക്കണം.  അപേക്ഷയുടെ മാതൃക, വയസ്സ്, തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ -http://health puducherry.gov.in  ല്‍ ലഭിക്കും. അപേക്ഷ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ്ചെയ്യാം.  ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ മൂന്ന് വൈകിട്ട് 5.45. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സെല്‍ഫ് അറ്റസ്റ്റേഷനുള്ള കോപ്പികള്‍ സഹിതം അപേക്ഷ Application for the Recruitment to the Post of Staff Nurse '  എന്ന് രേഖപ്പെടുത്തിയ കവറില്‍ രജിസ്ട്രേഡ് പോസ്റ്റ് ആയി അയക്കണം. വിലാസം: The Director, Directorate Of Health and Family welfare service, Victor Simmonel Street, Old Maternity Hospital Building, Puducheri- 605001.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top