25 April Thursday

കേരള സര്‍ക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി ഡിപ്പാര്‍ട്ട്മെന്റില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

www.iiitmk.ac.inകേരള സര്‍ക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി ഡിപ്പാര്‍ട്ട്മെന്റില്‍ ഒഴിവുണ്ട്. സീനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സിനിയര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, സീനിയര്‍ സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റര്‍, സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
സീനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ യോഗ്യത ബിഇ/ബിടെക് (ഐടി,സിഎസ്, ഇസിഇ, ഇഇ)/എംസിഎ. ഡിബിഎ സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. ഉയര്‍ന്നപ്രായപരിധി-45, ശമ്പളം-70,000-1,00,000.
സീനിയര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത: ഒന്നാം ക്ളാസോടെയുള്ള ബിഇ/ബിടെക് (ഐടി, സിഎസ്, ഇസിഇ, ഇഇ)/എംസിഎ. സിസിഎന്‍എ, സിസിഎന്‍പി സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം. പ്രായം-45. ശമ്പളം-70,000-1,00,000.
സീനിയര്‍ സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഒന്നാം ക്ളാസോടെയുള്ള ബിഇ/ബിടെക് (ഐടി, സിഎസ്, ഇസിഇ, ഇഇ)/എംസിഎ ബിരുദം, ആര്‍എച്ച്സിഇ സര്‍ട്ടിഫിക്കേഷന്‍. പ്രായം-45. ശമ്പളം-70,000-1,00,000.
സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍(ടെക്നിക്കല്‍ ലീഡ്): ഒന്നാം ക്ളാസോടെയുള്ള ബിഇ/ബിടെക്(ഐടി, സിഎസ്, ഇസിഇ, ഇഇ)/എംസിഎയാണ് യോഗ്യത. പ്രായപരിധി 40. ശമ്പളം: 60,000-80,000.
സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍(ടെക്നിക്കല്‍ ലീഡ്): ഒന്നാം ക്ളാസോടെയുള്ള ബിഇ/ബിടെക്(ഐടി, സിഎസ്, ഇസിഇ, ഇഇ)/എംസിഎയാണ് യോഗ്യത. പ്രായപരിധി 40. ശമ്പളം: 40,000-50,000. സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍(ടെസ്റ്റിങ്), റിലീസ് മാനേജ്മന്റ്, ആന്‍ഡ്രോയിഡ് ഡെവലപ്മെന്റ് തുടങ്ങിയ തസ്തികകളിലും ഓരോ ഒഴിവുണ്ട്. അപേക്ഷ അയക്കേണ്ട അവസാനദിവസം സെപ്തംബര്‍ 14. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട ലിങ്ക് http://www.iiitmk.ac.in/ehealth
കേരള സര്‍ക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയില്‍ നാഷണല്‍ ഹെല്‍ത്ത്മിഷനില്‍ വെറ്ററിനറി കണ്‍സല്‍ട്ടന്റ്, ജൂനിയര്‍ കണ്‍സല്‍ട്ടന്റ്(പ്ളാന്‍ ക്യാമ്പയിന്‍), സ്റ്റേറ്റ് വിബിഡി കണ്‍സല്‍ട്ടന്റ്, മൈക്രോബയോളജിസ്റ്റ്, അക്കൌണ്ടന്റ്, എസിഎസ്എം ഓഫീസര്‍, ടിബി കോ-ഓഡിനേറ്റര്‍, എപ്പിഡമോളജിസ്റ്റ്, ആര്‍എന്‍ടിസിപി ലാബ് ടെക്നിഷ്യന്‍, സ്റ്റോര്‍ അസിസ്റ്റന്റ് ആന്‍ഡ് അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top