27 April Saturday

നവോത്ഥാനം ചോദ്യങ്ങളും ഉത്തരവും

അജി നെല്ലനാട്Updated: Monday Sep 11, 2017

1. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?2. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
3. ക്ഷേത്രപ്രവേശനവിളംബരം നടന്ന
വര്‍ഷം?
4. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ രചയിതാവ്?
5. കേരളീയ നവോത്ഥാനത്തിന്റെ
പിതാവ് എന്നുവിശേഷിപ്പിക്കുന്നത്
ആരെയാണ്?
6. തമിഴ്നാട്ടില്‍നിന്ന് വന്ന് വൈക്കം
സത്യഗ്രഹത്തില്‍ പങ്കെടുത്തതാര്?
7. ഗുരുവായൂര്‍ സത്യഗ്രഹ വളണ്ടിയര്‍ ക്യാപ്റ്റന്‍?
8. കുമാരനാശാന്റെ ജന്മസ്ഥലം?
9. ഒന്നേകാല്‍ കോടി മലയാളികള്‍
എന്ന കൃതിയുടെ കര്‍ത്താവ്?
10. ആധുനികകാലത്തെ മഹാത്ഭുതം
എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
11. ചട്ടമ്പിസ്വാമികള്‍ പരിഷ്കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?
12. മേല്‍മുണ്ട് കലാപത്തിന്റെ
മറ്റൊരുപേര്?
13. ഉണരുവിന്‍ അഖിലേശ്വനെ
സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍ - ആരുടെ വാക്കുകളാണിവ?
14. അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വര്‍ഷം?
15. ഒരു ജാതി ഒരു മതം ഒരു ദൈവം - ഈ സന്ദേശം നല്‍കിയ മഹാന്‍ ആര്?
16. പൊതുനിരത്തുകളിലൂടെ താഴ്ന്ന
ജാതിയില്‍പ്പെട്ടവര്‍ക്ക് വഴിനടക്കുന്നതിനുവേണ്ടി നടത്തിയ സത്യഗ്രഹം?
17. മാപ്പിള ലഹള നടന്ന വര്‍ഷം ഏത്?
18. പുലയ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച മഹാന്‍ ആര്?
19. കുറിച്യര്‍ കലാപത്തിന്റെ നേതാവ്
ആരായിരുന്നു?
20. ഗ്രന്ഥശാലസംഘത്തിന്റെ പ്രവര്‍ത്തകനായ പി എന്‍ പണിക്കരുടെ ജന്മസ്ഥലം
ഏത്?
21. സഹോദരന്‍ അയ്യപ്പന്‍ രൂപംനല്‍കിയ സാംസ്കാരിക സംഘടന ഏത്?
22. ശ്രീനാരായണ ഗുരുവിന്റെ
സന്ദേശം പ്രചരിപ്പിച്ച പത്രം?
23. എന്തിനെതിരെയായിരുന്നു നിവര്‍ത്തന പ്രക്ഷോഭം ആരംഭിച്ചത്?
24. മാമാങ്കം നടന്നിരുന്നത് ഏത്
നദിയുടെ തീരത്താണ്?
25. അയിത്തക്കാര്‍ ഇതിനപ്പുറം പ്രവേശിക്കാന്‍ പാടില്ല - ഒരു സത്യഗ്രഹവുമായി ബന്ധപ്പെട്ട ബോര്‍ഡിലെ വാചകങ്ങളാണ് ഇവ. ഏതാണ് ആ സത്യഗ്രഹം?

ഉത്തരങ്ങള്‍
1. ചെമ്പഴന്തി
2. കെ കേളപ്പന്‍
3. 1936
4. വി ടി ഭട്ടതിരിപ്പാട്
5. ശ്രീനാരായണ ഗുരു
6. ഇ വി രാമസ്വാമിനായ്ക്കര്‍
7. എ കെ ഗോപാലന്‍
8. കായിക്കര
9. ഇ എം എസ്
10. ക്ഷേത്രപ്രവേശനവിളംബരം
11. നായര്‍
12. ചാന്നാര്‍ ലഹള
13. വാഗ്ഭടാനന്ദന്‍
14. 1907
15. ശ്രീനാരായണ ഗുരു
16. വൈക്കം സത്യഗ്രഹം
17. 1921
18. അയ്യങ്കാളി
19. രാമനമ്പി
20. ആലപ്പുഴ
21. വിദ്യാപോഷിണി
22. കേരളകൌമുദി
23. ഭരണഘടനാപരിഷ്കാരം
24. ഭാരതപ്പുഴ
25. വൈക്കം സത്യഗ്രഹം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top