19 April Friday

'ഗേറ്റ് 'കടക്കുന്നവരെ കാത്തിരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

രാജ്യത്തെ പ്രമുഖസ്ഥാപനങ്ങളില്‍ ഗേറ്റ് പരീക്ഷ പാസാകുന്നവര്‍ക്ക് അവസരം. എന്‍ടിപിസി ലിമിറ്റഡില്‍ എന്‍ജിനിയറിങ് എക്സിക്യൂട്ടീവ് ട്രെയിനീസിനെ തെരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍  ആന്‍ഡ് മൈനിങ്  വിഭാഗത്തിലാണ് ഗ്രാജ്വേറ്റ് എന്‍ജിനിയര്‍മാരെ  വേണ്ടത്. മികച്ച വിജയത്തോടെയുള്ള എന്‍ജിനിയറിങ് ഡിഗ്രിയാണ് യോഗ്യത. ഗേറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 3, 4, 10, 11 തിയതികളിലാണ് ഗേറ്റ് പരീക്ഷ.  ഈ പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ അഞ്ചാണ്. ഗേറ്റ് പരീക്ഷ സംബന്ധിച്ച് വിശദവിവരങ്ങള്‍ www.gate.iitg.ac.in എന്നwebsite ല്‍ ലഭിക്കും. ഗേറ്റ് രജിസ്ട്രേഷന്‍ ലഭിച്ചവര്‍ രജിസ്ട്രേഷന്‍ നമ്പര്‍/ ഐഡി എന്നിവ സഹിതമാണ് എന്‍ടിപിസിയില്‍ എന്‍ജിനിയര്‍ ട്രെയിനിയായി അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനുവരി പത്തുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതിയതി  ജനുവരി 31, 2018. അപേക്ഷ അയക്കാനും വിശദവിവരങ്ങള്‍ക്കും www.ntpccareers.net. വിലാസം:  NTPC Limited, NTPC Bhavan, Core-7, Scope Complex, 7 Institutional Area, Lodhi Road, New Delhi-110003. www.ntpc.co.in.
വിശാഖപട്ടണം സ്റ്റീല്‍ പ്ളാന്റിന്റെ  രാഷ്ട്രീയ ഇസ്പാറ്റ് നിഗം ലിമിറ്റഡില്‍ (RINL) മാനേജ്മെന്റ് ട്രെയിനീസി(ടെക്നിക്കല്‍)നെ തെരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി വിഭാഗത്തിലാണ് ഒഴിവ്. ഗേറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കുക. ഒഴിവുകളുടെ എണ്ണം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എന്നിവ സംബന്ധിച്ച് വിശദവിവരങ്ങള്‍ www.vizagsteel.com എന്ന website ല്‍ "Careers'  ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top