19 April Friday

ബാങ്കുകളില്‍ ഒഴിവുകള്‍; ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഫീസര്‍, ക്ളര്‍ക്ക് ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2016

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഫീസര്‍, ക്ളര്‍ക്ക് തസ്തികകളിലായി യഥാക്രമം 815, 500 ഒഴിവ്.

ജനറല്‍ ഓഫീസര്‍: എംഎംജിഎസ്:
100 ഒഴിവ്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംബിഎ ഫിനാന്‍സ്/സിഎ/ഐസിഡബ്ള്യുഎ/സിഎഫ്എ/എഫ്ആര്‍എം/സിഎഐഐബി. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ നാലുവര്‍ഷ ജോലിപരിചയം.
പ്രായം: 23–32 വയസ്സ്.

ജനറല്‍ ഓഫീസര്‍: എംഎംജിഎസ്:
200 ഒഴിവ്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംബിഎ ഫിനാന്‍സ്/സിഎ/ഐസിഡബ്ള്യുഎ/സിഎഫ്എ/എഫ്ആര്‍എം/സിഎഐഐബി. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ രണ്ടുവര്‍ഷ
ജോലിപരിചയം.
പ്രായം: 23–32 വയസ്സ്.

സെക്യൂരിറ്റി ഓഫീസര്‍:
എംഎംജിഎസ്: 15 ഒഴിവ്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ആര്‍മി/നേവി/എയര്‍ഫോഴ്സില്‍ ക്യാപ്റ്റന്‍ റാങ്കില്‍ കുറയാതെ 10 വര്‍ഷ ജോലിപരിചയം അല്ലെങ്കില്‍ അര്‍ധസൈനികസേനാ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് അല്ലെങ്കില്‍ പൊലീസില്‍ അസിസ്റ്റന്റ് സൂപ്രണ്ട്/ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയില്‍ കുറയാതെ 10 വര്‍ഷ ജോലിപരിചയം.
പ്രായം 28–45 വയസ്സ്.

ക്ളര്‍ക്ക് (ലോ ഗ്രാജ്വേറ്സ്): 100 ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് നിയമബിരുദമാണ് യോഗ്യത.
 പ്രായം 18–28 വയസ്സ്.
ക്ളര്‍ക്ക് (അഗ്രികള്‍ചര്‍ ഗ്രാജ്വേറ്റ്്്്്്്സ്): 200 ഒഴിവ്. അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് അഗ്രികള്‍ചര്‍/അനുബന്ധ വിഷയത്തില്‍ ബിരുദം.
പ്രായം: 18–28 വയസ്സ്.

ഓഫീസര്‍ (നോണ്‍ കണ്‍വന്‍ഷണല്‍):
500 ഒഴിവ്. അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബാങ്ക് എംപാനല്‍ ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വന്തം ചെലവില്‍ ഒരുവര്‍ഷ പിജിഡിബിഎഫ് യോഗ്യത നേടണം.
 പ്രായം: 18–28 വയസ്സ്.

ക്ളര്‍ക്ക് നോണ്‍ കണ്‍വന്‍ഷണല്‍):
ജെഎംജിഎസ്: 200 ഒഴിവ്. അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബാങ്ക് എംപാനല്‍ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസാകണം.

പ്രായം: 18–28 വയസ്സ്.
എല്ലാ തസ്തികയ്ക്കും എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ്.
www.bankofmaharashtra.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 12 മുതല്‍ സെപ്തംബര്‍ ആറുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഉള്‍പ്പെടെയുള്ള വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.

 

ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊബേഷണറി ഓഫീസര്‍

ബാങ്ക് ഓഫ് ബറോഡയും മണിപ്പാല്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ബറോഡ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങില്‍ പിജി ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സ് പാസാകുന്നവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊബേഷണറി ഓഫീസര്‍മാരായി നിയമനം നല്‍കുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. ഒരുവര്‍ഷമാണ് കോഴ്സ്. ഫീസ് ഉള്‍പ്പെടെയുള്ള വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും ഗ്രൂപ്പ് ഡിസ്കഷനുമുണ്ട്.

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. എസ്സി/എസ്ടി വികലാംഗ വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് മതി.
2016 ആഗസ്ത് ഒന്നിന് 20–28 വയസ്സാണ് പ്രായപരിധി. 1988 ആഗസ്ത് രണ്ടിനുശേഷവും 1996 ആഗസ്ത് ഒന്നിനുമുമ്പും ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എസ്സി/എസ്ടി വിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ്.
അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും അപേക്ഷാഫീസ് 100 രൂപ. http://www.bankofbaroda.co.in/
വെബ്സൈറ്റിലൂടെ ഓണ്‍ലൈെനായി 21 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top