24 April Wednesday

ഇന്തോ–-ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ഇന്തോ–-ടിബറ്റൻ ബോർഡർ പൊലീസ്‌ ഫോഴ്‌സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) സ്‌പോർട്‌സ്‌ ക്വാട്ടയിൽ 51 ഒഴിവുണ്ട്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്,‌ നോൺ മിനിസ്‌റ്റീരീയൽ തസ്‌തികകളിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. 
ജൂലൈ 13 മുതൽ അപേക്ഷ സ്വീകരിക്കും. അവസാന തിയതി ആഗസ്‌ത്‌ 26. ബോക്‌സിങ്‌, റെസലിങ്‌, കബഡി, ആർച്ചറി, വോളിബോൾ, സ്‌പോർട്‌സ്‌ ഷൂട്ടിങ്‌, ഐസ്‌ഹോക്കി വിഭാഗങ്ങളിലാണ്‌ അവസരം. യോഗ്യത: മെട്രിക്കുലേഷൻ/എസ്‌എസ്‌എൽസി, വിജ്ഞാപനത്തിൽ നിർദേശിക്കുന്ന സ്‌പോർട്‌സ്‌ യോഗ്യതകൾ വേണം. 2018 ജനുവരി ഒന്നുമുതൽ 2020 ആഗസ്‌ത്‌ 26വരെയുള്ള കാലയളവിൽ നേടിയ സ്‌പോർട്‌സ്‌ യോഗ്യതകളാണ്‌ പരിഗണിക്കുക. പ്രായം 18–-23. http://recruitment.itbpolice.nic.in/ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top