13 July Sunday

ഗ്രാമീണ ബാങ്കുകളിൽ 
ഓഫീസർ,ഓഫീസ് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക്‌  ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 43 ഗ്രാമീണ ബാങ്കുകളിലാണ്‌ അവസരം.  കേരളത്തിൽ കേരള ഗ്രാമീണ ബാങ്കിലാണ്‌ അവസരം.  ഗ്രൂപ്പ്‌ എ ഓഫീസർ (സ്‌കെയിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌), ഗ്രൂപ്പ്‌ ബി ഓഫീസ്‌ അസിസ്‌റ്റന്റ്‌(മൾട്ടിപർപ്പസ്‌) തസ്‌തികകളിലാണ്‌ ഒഴിവ്‌. എണ്ണായിരത്തിലധികം ഒഴിവുണ്ട്‌. യോഗ്യത ബിരുദം. പ്രായം: ഓഫീസർ സ്‌കെയിൽ ഒന്ന്‌(അസിസ്‌റ്റന്റ്‌ മാനേജർ) 18–-30. ഓഫീസർ സ്‌കെയിൽ രണ്ട്‌(മാനേജർ) 21–-32. ഓഫീസർ സ്‌കെയിൽ മൂന്ന്‌(സീനിയർ മാനേജർ)  21–-40.  ഓഫീസ്‌ അസിസ്‌റ്റന്റ്‌  18–-28. 2022 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ബന്ധപ്പെട്ട പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം.   ഓഫീസ്‌ അസിസ്‌റ്റന്റ്‌  മൾട്ടി പർപ്പസ്‌ തസ്‌തികയിൽ  അപേക്ഷിക്കുന്നവർക്ക്‌ ഓഫീസർ തസ്‌തികയിലും അപേക്ഷിക്കാം. രണ്ടിലധികം തസ്‌തികകളിൽ അപേക്ഷിക്കരുത്‌. രണ്ട്‌ ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌.  ഓൺലൈനായി അപേക്ഷിക്കണം.  അവസാന തീയതി ജൂൺ 27-ന്. വിശദവിവരത്തിന്‌ www.ibps.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top