09 May Thursday

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 
സോഷ്യൽ വർക്കർ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 1/2019 സോഷ്യൽ വർക്കർ (എംഎസ്ഡബ്ല്യു),  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കാറ്റഗറി നമ്പർ 35/2020 കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2,  സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കാറ്റഗറി നമ്പർ 149/2020, 150/2020 ജൂനിയർ ക്ലർക്ക്  പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.   കേരള സംസ്ഥാന ജല ഗതാഗത വകുപ്പിൽ കാറ്റഗറി നമ്പർ 317/19 കാർപ്പന്റർ,   കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 475/2020 അഗ്രികൾച്ചറൽ ഓഫീസർ,  കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ കാറ്റഗറി നമ്പർ 505/2021 അഗ്രികൾച്ചറൽ ഓഫീസർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.   കേരള കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 138/2019 റീജണൽ ഓഫീസർ  അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 52/2021 അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ്) വിവരണാത്മക പരീക്ഷ നടത്തും. പട്ടികവർഗവികസന വകുപ്പിൽ കാറ്റഗറി നമ്പർ 60/2020 ഡാറ്റ എൻട്രി ഓപ്പറേറ്റർ അർഹതാപട്ടിക പ്രസിദ്ധീകരിക്കും.  അഭിമുഖം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 489/2019 എച്ച്എസ്എസ്ടി ഗാന്ധിയന്‍ സ്റ്റഡീസ്  ജൂണ്‍ 15 ന് രാവിലെ 10.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 480/2019 അസിസ്റ്റന്റ് പ്രൊഫസര്‍ (ഹോം സയന്‍സ്) (എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍), കാറ്റഗറി നമ്പര്‍ 483/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (സുവോളജി) എസ്ഐയുസി നാടാര്‍  ജൂണ്‍ 16 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍  അഭിമുഖം നടത്തും.  കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ കാറ്റഗറി നമ്പര്‍ 195/2019 മാര്‍ക്കറ്റിങ്‌ എക്സിക്യൂട്ടീവ്  ജൂണ്‍ 17, 22, 23 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 517/2019 യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ജൂണ്‍ 15, 16, 17, 30, ജൂലൈ 1 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍  അഭിമുഖം നടത്തും.   പ്രമാണപരിശോധന ഫിഷറീസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 28/2020 ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജൂണ്‍ 17 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധന നടത്തും. പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 207/2019, 208/2019 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും)  സാധ്യതാപട്ടികയിലുള്‍പ്പെട്ടവരുടെ പ്രമാണപരിശോധന  ജൂണ്‍ 13 മുതല്‍ 28 വരെ  പിഎസ്‌സി പാലക്കാട് ജില്ലാ ഓഫീസില്‍  നടത്തും.   എഴുത്തുപരീക്ഷ ലാൻഡ്‌ റവന്യൂ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 566/2021 തഹസില്‍ദാര്‍/സീനിയര്‍ സൂപ്രണ്ട്‌ ജൂൺ 18ന്‌ രാവിലെ 10.30 മുതൽ പകൽ 12.30 വരെ എഴുത്തുപരീക്ഷ നടത്തും.   പത്താം തലം പൊതുപ്രാഥമിക പരീക്ഷ  നാലാംഘട്ടം പൊതുപ്രാഥമിക പരീക്ഷയുടെ (2022) ഭാഗമായി പത്താം തലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള നാലാംഘട്ട ഒഎംആര്‍. പരീക്ഷ ജൂണ്‍ 19 ന് പകൽ 1.30 മുതല്‍ 3.15 വരെ നടത്തും.  വകുപ്പുതല വാചാപരീക്ഷ കേരള ജനറല്‍ സര്‍വീസിലെ ഡിവിഷണല്‍ അക്കൗണ്ടന്റുമാര്‍ക്കുവേണ്ടിയുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യല്‍ ടെസ്റ്റ്  നവംബര്‍ 2021) ഭാഗമായുള്ള വാചാ പരീക്ഷ  ജൂണ്‍ 16 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭിക്കും. പ്രൊഫൈലില്‍നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top