കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 10 തസ്‌തികകളിലായി 161 ഒഴിവുണ്ട്. ഡ്രഗ് ഇൻസ്‌പക്ടർ(ഹോമിയോ) 1, ഡ്രഗ് ഇൻസ്‌പക്ടർ(സിദ്ധ) 1, ഡ്രഗ് ഇൻസ്‌പക്ടർ(യുനാനി) 1, അസി. കീപ്പർ ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1, മാസ്‌റ്റർ ഇൻ കെമിസ്‌ട്രി രാഷ്ടീയ ഇന്ത്യൻ മിലിട്ടറി കോളേജ് 1, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിൽ മിനറൽ ഓഫീസർ(ഇന്റലിജൻസ്) 20, അസി. ഷിപ്പിങ് മാസ്‌റ്റർ, അസി. ഡയരക്ടർ ഡയരക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് 2, ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിൽ സീനിയർ ലക്‌ചർ(ടെക്‌സ്‌റ്റൈൽ പ്രോസസിങ്) 2, ഡെൽഹി വിദ്യാഭ്യാസ വകുപ്പിൽ വൈസ് പ്രിൻസിപ്പൽ 131, ചണ്ഡീഗഡ് ഗവ. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ സീനിയർ ലക്‌ചറർ (കമ്യൂണിറ്റി മെഡിസിൻ) 1 എന്നിങ്ങനെയാണ് ഒഴിവ്. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 16. വിശദവിവരത്തിന് https://www.upsc.gov.in/
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..