19 April Friday

എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍2200 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2016

സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെ തസ്തികയില്‍ 2200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ബിരുദം/തത്തുല്യ യോഗ്യത പാസാകണം. അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇങ്ങിനെയുള്ളവര്‍ 2016 ആഗസ്ത് 31നകം ബിരുദപരീക്ഷ പാസായതിന്റെ രേഖകള്‍ ഹാജരാക്കണം.
2016 ഏപ്രില്‍ ഒന്നിന് 21–30 വയസ്സ്. 1986 ഏപ്രില്‍ രണ്ടിനും 1995 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക്  10ഉം വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവു നല്‍കും.
അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 100 രൂപ .www.statebankofindia.com. www.sbi.co.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top