25 April Thursday

ഇഎസ്ഐസിയിൽ 1870 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിലേക്ക് (ഇഎസ്ഐസി) സ്റ്റെനോഗ്രാഫർ, യുഡി ക്ലർക് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കേരളമുൾപ്പെടെ 23 റീജണുകളിലും ഡൽഹിയിലെ മൂന്ന് ഓഫീസുകളിലുമായി ആകെ 1870 ഒഴിവുണ്ട്. കേരള റീജണിൽ  64 ഒഴിവാണുള്ളത്. യുഡി ക്ലർക് 61, സ്റ്റെനോഗ്രാഫർ 3 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവ്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: യുഡി ക്ലർക് ബിരുദം അല്ലെങ്കിൽ തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം. സ്റ്റെനോഗ്രാഫർ പ്ലസ്ടു ജയിക്കണം, മിനിറ്റിൽ 80 ഇംഗ്ലീഷ്/ഹിന്ദി വാക്ക് സ്റ്റെനോഗ്രാഫി വേഗം, കംപ്യൂട്ടർ പരിജ്ഞാനം. പ്രായം 18‐27. 2019 ഏപ്രിൽ 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.esic.nic.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 15 . വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top