10 July Thursday

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് കീഴിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഒഴിവ്. യോഗ്യത ബിരുദം. ടൂറിസത്തിൽ ഡിപ്ലോമയുള്ളവർക്കും എംബിഎ/ ബി ടെക് (സിവിൽ)/ ബി ആർക്/ എം പ്ലാനിങ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ടൂറിസം മേഖലയിൽ അഞ്ചുവർഷത്തെ പരിചയം വേണം. ഇതിൽ രണ്ട് വർഷം മാനേജീരിയൽ തസ്തികയിൽ ജോലിചെയ്യണം.  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ യോഗ്യരായ ഗസറ്റഡ്/ നോൺഗസറ്റഡ് ജീവനക്കാരിൽനിന്നാണ് നിയമനം.  അപേക്ഷ ഡയറക്ടർ, ഡിപാർട്മെന്റ് ഓഫ് ടൂറിസം, പാർക്വ്യൂ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ മാർച്ച് 14നകം ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top