29 March Friday

ഒഡീഷ ഹൈഡ്രോ പവർ കോർപറേഷനിൽ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

ഒഡീഷ ഹൈഡ്രോ പവർകോർപറേഷൻ ലിമിറ്റഡ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ, വെൽഡർ, ക്രെയിൻ ഓപറേറ്റർ, വയർമാൻ ആൻഡ് സ്റ്റോർ കീപ്പർ വിഭാഗങ്ങളിൽ ട്രെയിനി നിയമനം നടത്തും. ഇലക്ട്രിക്കൽ ട്രെയിനി (ഓപറേറ്റർ, ഇലക്ട്രീഷ്യൻ ആൻഡ് ലൈൻമാൻ) 66, മെക്കാനിക്കൽ (ഓപറേറ്റർ, ഫിറ്റർ) 30, വെൽഡർ 4, ക്രെയിൻ ഓപറേറ്റർ 7, വയർമാൻ 3, സ്റ്റോർ കീപ്പർ 5 എന്നിങ്ങനെ ആകെ 115 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് ട്രെയിനിങ്. വിജയകരമായി പൂർത്തീകരിച്ചാൽ സ്ഥിരനിയമനം നടത്തും. ഇല്രക്ട്രിക്കൽ, മെക്കാനിക്കൽ, വെൽഡർ, വയർമാൻ വിഭാഗങ്ങളിൽ യോഗ്യത പ്ലസ്ടുവും ബന്ധപെട്ട വിഭാഗത്തിൽ ഐടിഐയും. ക്രെയിൻ ഓപറേറ്റർ  പത്താം ക്ലാസ്സ് പാസ്സാകണം,  വർക്മെൻ സി പെർമിറ്റുണ്ടാകണം. അഞ്ച് വർഷത്തെ തൊഴിൽ പരിചയം, സ്റ്റോർ കീപ്പർ കൊമേഴ്സിൽ ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ ഡിപ്ലോമ. പ്രായം 18‐32. 2019 മാർച്ച് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.ohpcltd.com  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 16. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top