25 April Thursday

അസിം പ്രേംജി ഫൗണ്ടേഷൻ അസിം പ്രേംജി സ്കൂളുകളിൽ അധ്യാപകർ, ടീ‌‌ച്ചർ എഡ്യുക്കേറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

സിം പ്രേംജി ഫൗണ്ടേഷൻ അസിം പ്രേംജി സ്കൂളുകളിൽ അധ്യാപകരെയും ജില്ലാതല സ്ഥാപനങ്ങളിൽ ടീച്ചർ എഡ്യുക്കേറ്ററെയും നിയമിക്കും. ധംതാരി, ബാർമർ, സിരോഹി, ടോങ്ക്, ഉത്തർകാശി, ഉധംസിങ് നഗർ, കലബുർഗി, യാദ്ഗിർ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലാണ് അവസരം. ട്രെയിൻഡ് പ്രീ പ്രൈമറി ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് , ട്രെയിൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് എന്നിവർക്കാണ് അവസരം. ആർട്സ്, ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ, മാത്തമാറ്റിക്സ്, മ്യുസിക്, സയൻസ്, സോഷ്യൽ സയൻസ്, സ്പെഷ്യൽ നീഡ്സ്, സ്പോർട്സ്, ലാംഗ്വേജ് (ഇംഗ്ലീഷ്/ ഹിന്ദി/ സംസ്കൃതം/ കന്നഡ) വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത: ബിരുദവും ബിഎഡ്/ ഡിഎഡ്/ ഡിഇഐഇഡ്), പ്രാദേശികഭാഷയിലും ഇംഗ്ലീഷിലും പ്രാവീണ്യം വേണം. ടീച്ചർ എഡ്യുക്കേറ്റർ ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത ബിരുദം/ ബിരുദാനന്തരബിരുദം, അധ്യാപനത്തിൽ രണ്ട് വർഷത്തെ പരിചയം. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളിലൂടെ ഫീൽഡ് വർക്കിൽ പ്രാവീണ്യമുള്ളവർക്കും അപേക്ഷിക്കാം. എഴുത്ത്പരീക്ഷ ഫെബ്രുവരി 24നും മാർച്ച് 24നും. വിശദവിhttps://bit.ly/2RRD5uo, https://bit.ly/2Mx2kwb

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top