29 March Friday

പിഎസ്‌സി 9 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ഒമ്പത് തസ്തികകളിൽ പിഎസ്‌സി  അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തല ജനറൽ റിക്രൂട്ട്മെന്റായ കാറ്റഗറി നമ്പർ 1/2019 സോഷ്യൽവർക്കർ (എംഎസ് ഡബ്ല്യു) മെഡിക്കൽ വിദ്യാഭ്യാസ സർവീസ് ഒരൊഴിവ്, 2/2019 മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട് മെഡിക്കൽ വിദ്യാഭ്യാസ സർവീസ് നാലൊഴിവ്, 3/2019 റിസപ്ഷനിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ സർവീസ് ഒരൊഴിവ്, 4/2019 അസിസ്റ്റന്റ് കേരളഫിനാൻഷ്യൽ കോർപറേഷൻ 13 ഒഴിവ്, 5/2019 ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ് സാങ്കതിക വിദ്യാഭ്യാസം (പോളിടെക്നിക് കോളേജുകൾ) ഒരൊഴിവ്, എൻസിഎ  ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള സംസ്ഥാനതല നിയമനം കാറ്റഗറിനമ്പർ 6/2019 വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് മൃഗസംരക്ഷണം മൂന്നൊഴിവ് ഒഎക്സ്(ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ), കാറ്റഗറിനമ്പർ 7/2019 മാനേജർ ഗ്രേഡ് രണ്ട് കേരള സ്റ്റേറ്റ് കോ‐ ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്(സൊസൈറ്റി വിഭാഗം) ഒരൊഴിവ് (ഈഴവ/തിയ്യ/ ബില്ലവ), 8/2019 മാനേജർ ഗ്രേഡ് രണ്ട്, കേരളത്തിലെ സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികൾ  ഒരൊഴിവ്( ഈഴവ/തിയ്യ/ ബില്ലവ), 9/2019 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, (ആയുർവേദം) ജില്ലാതലം കണ്ണൂർ ഒരൊഴിവ്(എൽസി/എഐ) എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചത്.  അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 06. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തതിന്ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top