19 April Friday

ശാസ്ത്രവിഷയങ്ങളില്‍ നെറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 11, 2016

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും ലക്ചര്‍ഷിപ് അര്‍ഹതാ നിര്‍ണയത്തിനുമുള്ള (നെറ്റ്) സിഎസ്ഐആര്‍–യുജിസി പരീക്ഷ ജൂണ്‍ 19ന് നടത്തും നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ് യോഗ്യത ലഭിക്കും. ഗവേഷണ സ്കോളര്‍ഷിപ്പിനും ലക്ചര്‍ഷിപ്പിനും വേണ്ടിയുള്ള പരീക്ഷയാണിത്. ജെആര്‍എഫിനും ലക്ചര്‍ഷിപ്പിനും ഒന്നിച്ചോ ലക്ചര്‍ഷിപ്പിനു മാത്രമായോ അപേക്ഷിക്കാം.

കെമിക്കല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ്, അറ്റമോസ്ഫറിക്  സയന്‍സ്, ഓഷ്യന്‍ ആന്‍ഡ് പ്ളാനറ്ററി സയന്‍സ്, ലൈഫ് സയന്‍സ്,  മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 

യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്/ബി–ഫാര്‍മ/എംബിബിഎസ് ആണ് യോഗ്യത. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതത് വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംഎസ്സി /ബിഎസ്–എംഎസ് (എസ്സി/എസ്ടി/പിഎച്ച്/വിഎച്ച് വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി). അവസാനവര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സെപതംബര്‍ 19നുമുമ്പ് പിജി നേടി പിഎച്ച്ഡി എടുത്തവര്‍ക്ക് എംഎസ്സിക്ക് 50 ശതമാനം മാര്‍ക്ക് മതി.
പ്രായം: ജെആര്‍എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2016 ജനുവരി ഒന്നിന് ഉയര്‍ന്നപ്രായപരിധി 28 വയസ്സ്. എസ്സി/എസ്ടി/വികലാംഗര്‍/ വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവ്. ലക്ചര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക്  ഉയര്‍ന്ന പ്രായ പരിധി ഇല്ല.

സിഎസ്ഐആറിന്റെ www.csirhrdg.res.in വെബ്സൈറ്റിലൂടെ മാര്‍ച്ച് ഒന്നുവരെ  ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷാഫീസ് 29 വരെ അടയ്ക്കാം. അപേക്ഷാഫീസ് 1000 രൂപ. ഒബിസിക്ക് 500 രൂപ. എസ്സി/എസ്ടി/പിഎച്ച്/വിഎച്ച് വിഭാഗത്തിന് 250 രൂപ. പരീക്ഷസംബന്ധിച്ച വിവരങ്ങള്‍ www.csirhrdg.res.in വെബ്സൈറ്റില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top