26 April Friday

പിഎസ്‌സി 40 തസ്‌തികയിൽ വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Oct 10, 2022

പിഎസ്‌സി  40 തസ്‌തികളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 17 തസ്‌തികയിൽ നേരിട്ടുള്ള നിയമനവും ഒന്നിൽ തസ്‌തിക മാറ്റം വഴിയും എട്ട്‌ എണ്ണത്തിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റും 14 തസ്‌തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനവുമാണ്‌.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ രണ്ട്‌. നേരിട്ടുള്ള നിയമനം:  കോളേജ്‌ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹോം സയൻസ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പോളിടെക്‌നിക്‌ ലക്ചറർ (പോളിമർ ടെക്നോളജി),  ഫിസിക്കൽ ഇൻസ്ട്രക്ടർ (ഫിസിക്കൽ എജുക്കേഷൻ), അസിസ്റ്റന്റ് ഇൻസ്ട്രക്ടർ–- ഷോർട്ട്ഹാൻഡ്,  വിഎച്ച്‌എസ്‌ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ സീനിയർ (കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്), കെഎസ്‌ഇബിയിൽ സബ് എൻജിനീയർ (സിവിൽ), ഭൂജല വകുപ്പിൽ ഫോർമാൻ/സ്റ്റോർ ഇൻ ചാർജ്,  ട്രാവൻകൂർ ഷുഗേഴ്‌സ്‌ ആൻഡ്‌ കെമിക്കൽസ്‌ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ്, സെക്രട്ടറിയൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇഇജി ടെക്നീഷ്യൻ ഗ്രേഡ് 2, സർവെയും ഭൂരേഖയും വകുപ്പിൽ ട്രേസർ, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ, ഗവ. സെക്രട്ടറിയറ്റ്‌/പിഎസ്‌സിയിൽ  സെക്യൂരിറ്റി ഗാർഡ്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്(പട്ടികജാതി പട്ടികവർഗം): ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ ടീച്ചർ –- സ്റ്റാറ്റിസ്റ്റിക്സ്,  മാത്തമാറ്റിക്സ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കംപ്യൂട്ടർ സയൻസ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി, ഡയറി ഫാം ഇൻസ്ട്രക്ടർ, ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് 2. എൻസിഎ  റിക്രൂട്ട്മെന്റ്: ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ഇംഗ്ലീഷ്) ജൂനിയർ, ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ), കേരള കോ ഓപറേറ്റീവ്‌ മാർക്കറ്റിങ്‌ ഫെഡറേഷനിൽ അക്കൗണ്ട്സ് ഓഫീസർ  വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം),  ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം), വനിത സിവിൽ എക്സൈസ് ഓഫീസർ. തസ്തികമാറ്റം മുഖേന: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top