29 March Friday

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസറെ നിയമിക്കും. ആകെ 48 ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) 27 (എസ്ടി 02,എസ്സി04,ഒബിസി 07,ജനറൽ 14) ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. യോഗ്യത ബിരുദം. പ്രായം 28‐40. ഫയർ ഓഫീസർ 21(എസ്ടി 01,എസ്സി 03,ഒബിസി 06, ജനറൽ 11) ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: നാഗ്പൂർ നാഷണൽ ഫയർ സർവീസ് കോളേജിൽനിന്ന് ബിഇ(ഫയർ), ബിടെക്(സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ്) അല്ലെങ്കിൽ ബിടെക്(ഫയർടെക്നോളജി ആൻഡ് സേഫ്റ്റി എൻജിനിയറിങ്). സംസ്ഥാന കേന്ദ്രസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച മേൽപ്പറഞ്ഞ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായം 35‐62. യോഗ്യത, തൊഴിൽപരിചയം സംബന്ധിച്ച് വിശദവിവരം website ൽ ലഭിക്കും. https://www.sbi.co.in/careers,  https://bank.sbi/careers  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്തംബർ 24.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top