25 April Thursday

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ വിവിധ റീജണുകളിൽ  അസിസ്റ്റന്റ്്സ്, അസോസിയറ്റ്സ്, അസി. മാനേജേഴ്സ് തസ്തികകളിലാണ് ഒഴിവ്. ആകെ 300 ഒഴിവുണ്ട്. ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാകൂ. കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവയുൾപ്പെടുന്നതാണ് സതേൺ റീജൺ. ഒരാൾക്ക് ഒരുതസ്തികയിലേ അപേക്ഷിക്കാനാകൂ. പ്രായം 21‐28. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത അസിസ്റ്റന്റ്സ് 55 ശതമാനം മാർക്കോടെ ബിരുദം, അസോസിയറ്റ്സ് 60 ശതമാനത്തോടെ ബിരുദം, സിഎ ഇന്റർ.  അസി. മാനേജർ 60 ശതമാനത്തോടെ ബിരുദം, ദ്വിവത്സര എംബിഎ/ എംഎംഎസ്/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിപിഎം/ പിജിബിഎം ഓൺലൈൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ലോജിക്കൽ റീസണിങ്, ജനറൽ അവയർനസ്, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. ആകെ പരീക്ഷാസമയം രണ്ട് മണിക്കൂർ.www.lichousing.com വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ആഗസ്ത് 26. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top