19 April Friday

60 തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

 സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ ഉൾപ്പെടെ 60 തസ്‌തികകളിൽ കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു.  ജനറൽ റിക്രൂട്ട്‌മെന്റ് ‌(സംസ്ഥാന തലം), ജനറൽ റിക്രൂട്ട്‌മെന്റ് ‌(ജില്ലാതലം), സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌, എൻസിഎ ഒഴിവുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. കാറ്റഗറി നമ്പർ 51/2021, അസിസ്‌‌റ്റന്റ്‌ പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി–-മെഡിക്കൽ വിദ്യാഭ്യാസം, 52/2021 അസിസ്‌‌റ്റന്റ്‌ പ്രൊഫസർ ഇൻ  ഇലക്ട്രോണിക്‌സ്‌–-കോളേജ്‌ വിദ്യാഭ്യാസം, 53 /2021 സ്‌‌റ്റേറ്റ് മാസ്‌ എഡ്യുക്കേഷൻ ആൻഡ്‌ മീഡിയ ഓഫീസർ–-ആരോഗ്യം, 54/2021 സയന്റിഫിക്‌ ഓഫീസർ–-ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ തുടങ്ങി കാറ്റഗറി നമ്പർ 84/2021 , ഇലക്ട്രീഷ്യൻ ഗ്രേഡ്‌ രണ്ട്‌–- കേരള സിറാമിക്‌സ് ലിമിറ്റഡ്‌ വരെയുള്ള  തസ്‌തികകളിലാണ്‌ സംസ്ഥാന തലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ്‌. കാറ്റഗറി നമ്പർ 85/2021, ഫുൾടൈം ജൂനിയർ ലാംഗ്വേജ്‌ ടീച്ചർ(അറബിക്‌) എൽപിഎസ്‌–- വിദ്യാഭ്യാസം. കാറ്റഗറി നമ്പർ 86/2021, ഹെൽത്ത്‌ ഇൻസ്‌പക്ടർ ഗ്രേഡ്‌‌ രണ്ട്‌–- പഞ്ചായത്ത്‌, കാറ്റഗറി നമ്പർ 87/2021, പ്ലംബർ കം ഓപറേറ്റർ–-ആരോഗ്യം എന്നിവയാണ്‌ ജില്ലാതല റിക്രൂട്ട്‌മെന്റ്‌. ഓഫീസ്‌ അറ്റൻഡന്റ്‌, സിവിൽ എക്‌സൈസ്‌ ഓഫീസർ, ക്ലർക്‌, ആയഎന്നീ തസ്‌തികകളിലേക്കാണ്‌ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി, റേഡിയോഡയഗ്‌നോസിസ്‌, ജനറൽ സർജറി, അസിസ്‌റ്റന്റ്‌ സർജൻ, ജൂനിയർ കൺസൽട്ടന്റ്‌, വെറ്ററിനറി സർജൻ, ലക്‌ചറർ(സിവിൽ എൻജിനിയറിങ്‌) ഗാേഡൗൺ മാനേജർ, അസിസ്‌റ്റന്റ്‌ കമ്പയിലർ, ഹൈസ്‌കൂൾ ടീച്ചർ അറബിക്‌, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ–- അറബിക്‌ തുടങ്ങിയവയാണ്‌ എൻസിഎ ഒഴിവുകൾ. www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ.
ഒഎംആർ പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 267/18, 335/20 സീവിങ്- ടീച്ചർ (ഹൈസ്-കൂൾ)  തസ്-തികയിലേക്ക് ഏപ്രിൽ 19 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 250/20 സ്റ്റാഫ്- നേഴ്-സ്- ഗ്രേഡ്- രണ്ട്‌ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം)  തസ്-തികയിലേക്ക്-  ഏപ്രിൽ 22 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ  നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
കെമിക്കൽ എക്-സാമിനേഴ്-സ്- ലബോറട്ടറിയിൽ സയന്റിഫിക്- ഓഫീസർ (കാറ്റഗറി നമ്പർ 308/19) തസ്-തികയിലേക്ക്-  ഏപ്രിൽ 13 ന് രാവിലെ 7.30 മുതൽ 9 15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. പ്ലസ്-ടു യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള വിവിധ തസ്-തികകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്- ഏപ്രിൽ 10 ന് പകൽ- 1.30 മുതൽ 3.15 വരെ ഒരു പൊതുപ്രാഥമികപരീക്ഷ (ഒഎംആർ‐ സ്റ്റേജ്- 1) തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.


അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്- പ്രൊഫസർ ഇൻ ബയോകെമിസ്-ട്രി (രണ്ടാം എൻസിഎ‐ എൽസി/എഐ.) (കാറ്റഗറി നമ്പർ 341/21) തസ്-തികയുടെ അഭിമുഖപരീക്ഷ ഏപ്രിൽ 22 ന് രാവിലെ 9.30 ന് പിഎസ്-സി ആസ്ഥാന ഓഫിസിൽ നടത്തും.


വിവരണാത്മക പരീക്ഷ
കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്- പ്രൊഫസർ ഇൻ ബിസിനസ്‌- അഡ്-മിനിസ്-ട്രേഷൻ (കാറ്റഗറി നമ്പർ 46/20) തസ്-തികയിലേക്ക്-  ഏപ്രിൽ 20ന്‌ രാവിലെ 7.30 മുതൽ 10.00 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വിവരണാത്മക പരീക്ഷയുടെ അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.


വകുപ്പുതല പരീക്ഷ
2021 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്-സൈറ്റിൽ.
പിഎസ്-സി ബുള്ളറ്റിൻ ഇ‐വെർഷൻ പതിപ്പ്-
കേരള പബ്ലിക്- സർവീസ്- കമ്മിഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ്-സി ബുള്ളറ്റിനിന്റെ ഇ‐വെർഷൻ പതിപ്പിന്റെ ഉദ്-ഘാടനം പിഎസ്-സി ചെയർമാൻ അഡ്വ. എം കെ സക്കീർ നിർവഹിച്ചു. സി‐ഡിറ്റ് വികസിപ്പിച്ചെടുത്ത സോഫ്-ട്-വെയറിന്റെ സഹായത്തോടെയാണ് ഇ‐പതിപ്പ്- തയ്യാറാക്കിയത്‌-. 170രൂപയാണ് വാർഷിക വരിസംഖ്യ. 2021 ഏപ്രിൽ ഒന്ന്‌ മുതൽ മെയ്- 15 വരെയുള്ള ബുള്ളറ്റിനിന്റെ ഇ‐പതിപ്പ്- സൗജന്യമായി ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top