20 April Saturday

പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

വിവിധ പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. അലഹബാദ് ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുസിഒ ബാങ്ക്, ബാങ്ക് ഓഫ് ബറോഷ, കോർപറേഷൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ഐടി ഓഫീസർ((സ്കെയിൽ ഒന്ന്), അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ(സ്കെയിൽ ഒന്ന്), രാജ് ഭാഷാ അധികാരി(സ്കെയിൽ ഒന്ന്), ലോ ഓഫീസർ (സ്കെയിൽ ഒന്ന്), എച്ച്ആർ/ പേഴ്സണൽ ഓഫീസർ (സ്കെയിൽ ഒന്ന്), മാർക്കറ്റിങ് ഓഫീസർ(സ്കെയിൽ ഒന്ന്) തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.

എല്ലാ തസ്തികകളിലും പ്രായം 20‐30.എൻജിനിയറിങ്/അഗ്രികൾച്ചറൽ/ഹോർടി കൾച്ചറൽ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ് , നിയമ ബിരുദം, ഹിന്ദയിൽ ബിരുദാനന്തര  ബിരുദം, മറ്റുവിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം.  യോഗ്യത സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്.

ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 26. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top