25 April Thursday

ഇന്ത്യൻ നാവികസേനയിൽ സെയിലർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ഇന്ത്യൻ നാവികസേനയിൽ സെയിലർ (ആർടിഫിസർ അപ്രന്റിസ്‐എഎ, സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‐എസ്എസ്ആർ)‐ആഗസ്ത് 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുണ്ട്. യോഗ്യത എസ്എസ്ആർ: മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് പ്ലസടു ജയിക്കണം. എഎ യ്ക്ക് 60 ശതമാനം മാർക്ക് വേണം. 2000 ആഗസ്ത് ഒന്നിനും 2003 ജൂലൈ 31നും (ഇരുതിയതികളുമുൾപ്പെടെ) ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.പ്ലസ്ടു സ്റ്റാൻഡേർഡിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, പൊതുവിജ്ഞാനം എന്നിവയിൽനിന്നായി ആകെ നൂറുമാർക്കിന്റെ നൂറുചോദ്യങ്ങൾ(ഒബ്ജക്ടീവ് ടൈപ്പ്‐മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങളാണുണ്ടാവുക.തെറ്റായെഴുതിയ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.

പരീക്ഷാഫീസ് 215 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് ഫീസില്ല. www.joinindiannavy.gov.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 18. വിശദവിവരം website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top