ദേശീയ ആരോഗ്യ ദൗത്യത്തിൽ (ആരോഗ്യ കേരളം) മലപ്പുറം ജില്ലയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ (നഴ്‌സ്) 160 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ വിവിധ ഒഴിവുകളിലേക്കും അപേക്ഷിക്കാം. ആരോഗ്യ ഉപകേന്ദ്രങ്ങളിലും വെൽനസ് കേന്ദ്രങ്ങളിലുമായിരിക്കും പ്രവർത്തനം. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്/ ജനറൽ നഴ്‌സിങ് കഴിഞ്ഞ് ഒരു വർഷ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം: 40. അവസാന തീയതി മലപ്പുറം –- ഒക്‌ടോബർ 20, പാലക്കാട് –-ഒക്‌ടോബർ 16, വിശദവിവരങ്ങൾക്ക് https://arogyakeralam.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..