എഐ എയർപോർട് സർവീസസ് ലിമിറ്റഡിന് കീഴിൽ കൊച്ചി, കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ വിവിധ തസ്‌തികയിൽ 323 ഒഴിവുണ്ട്. മൂന്ന് വർഷ കരാർ നിയമനമാണ്. സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഹാൻഡിമാൻ/ ഹാൻഡി വുമൺ, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്/ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ജൂനിയർ ഓഫീസർ(ടെക്‌നിക്കൽ) തസ്‌തികകളിലാണ് അവസരം. എൻജിനിയറിങ് ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 28. അഭിമുഖം ഒക്‌ടോബർ 17, 18, 19 തിയതികളിൽ അങ്കമാലിയിൽ. വിശദവിവരങ്ങൾക്ക് www.aiasl.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..