26 April Friday

നിതി ആയോഗിൽ 
ഇന്റേണ്‍ഷിപ്പ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

നിതി ആയോഗിന്റെ ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക്  അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്കാണ്‌ അവസരം.   നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും  പങ്കെടുക്കാനും അവസരമുണ്ട്‌. യോഗ്യത: പന്ത്രണ്ടാംക്ലാസില്‍ കുറഞ്ഞത് 85 ശതമാനം മാര്‍ക്കോടെ ബാച്ചിലര്‍ പ്രോഗ്രാം രണ്ടാംവര്‍ഷം/നാലാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍/പരീക്ഷ കഴിഞ്ഞവര്‍ ബിരുദ പ്രോഗ്രാമില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് വാങ്ങി, പിജി ഒന്നാംവര്‍ഷം/രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍/പരീക്ഷ കഴിഞ്ഞവര്‍, ഗവേഷണം നടത്തുന്നവര്‍ ബിരുദം/പിജി അന്തിമപരീക്ഷ കഴിഞ്ഞവര്‍. അപേക്ഷിക്കുമ്പോള്‍ ലഭ്യമായ ഫലപ്രകാരം കുറഞ്ഞത് 70 ശതമാനം മാര്‍ക്കുവേണം. അഗ്രിക്കള്‍ച്ചര്‍, ഡാറ്റ മാനേജ്മന്റ് ആന്‍ഡ് അനാലിസിസ്, ഇക്കണോമിക്‌സ്, എഡ്യുക്കേഷന്‍/ഹ്യൂമണ്‍ റിസോഴ്‌സ്‌ ഡെവലപ്‌മെന്റ്, എനര്‍ജി സെക്ടര്‍, ഫോറിന്‍ ട്രേഡ്/കൊമേഴ്‌സ്, ഗവര്‍ണന്‍സ്, ഹെല്‍ത്ത് ന്യൂട്രീഷന്‍ വിമണ്‍ ആന്‍ഡ് ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്, ഇന്‍ഡസ്ട്രി, ഇന്‍ഫ്രാസ്ട്രക്ചര്‍ കണക്ടിവിറ്റി, മാസ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ്  സോഷ്യല്‍ മീഡിയ, മൈനിങ് സെക്ടര്‍, നാച്വറല്‍ റിസോഴ്‌സസ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റ്‌, പ്രോഗ്രാം മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേഷന്‍, വാട്ടര്‍ റിസോഴ്‌സസ്, ടൂറിസം ആന്‍ഡ് കള്‍ച്ചര്‍, അര്‍ബനൈസേഷന്‍ ആന്‍ഡ് സ്മാര്‍ട്ട് സിറ്റി, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത്‌ ഡെവലപ്‌മെന്റ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ്, പബ്ലിക് ഫിനാന്‍സ്/ബജറ്റ്, റൂറല്‍ ഡെവലപ്‌മെന്റ്/എസ്‌സിജി തുടങ്ങിയവയാണ്‌ വിവിധ മേഖലകൾ.  ഇന്റേണ്‍ഷിപ്പ് കാലയളവ് ആറാഴ്ചമുതല്‍ ആറ് മാസം വരെയാകാം. താത്പര്യമുള്ള മാസത്തില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങാം. തുടങ്ങാനുദ്ദേശിക്കുന്ന മാസത്തിന് ആറ് മാസംമുമ്പ് അപേക്ഷിക്കണം. കുറഞ്ഞത് രണ്ട്‌ മാസം മുമ്പെങ്കിലും അപേക്ഷിക്കണം. എല്ലാമാസവും ഒന്നുമുതല്‍ 10 വരെ അപേക്ഷാ ലിങ്ക് സജീവമാകും. വിശദവിവരത്തിന്‌ www.niti.gov.in/internship.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top