25 April Thursday

അസിസ്റ്റന്റ് പ്രൊഫസര്‍ (ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി) ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 322/2020 അസിസ്റ്റന്റ് പ്രൊഫസർ (ഡെർമറ്റോളജി ആൻഡ് വെനറോളജി), ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 489/2019 എച്ച്എസ്എസ്ടി (സീനിയർ) ഗാന്ധിയൻ സ്റ്റഡീസ്, വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 327/2019 ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി)(വിമുക്തഭടൻമാർ മാത്രം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. 

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 250/2020 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കാറ്റഗറി നമ്പർ 44/2020 ഡ്രൈവർ (എൻസിഎ ഈഴവ)
 കേരള വാട്ടർ അതോറിറ്റിയിൽ കാറ്റഗറി നമ്പർ244/2018 ട്രേസർ/ഓവർസിയർ ഗ്രേഡ് 3  സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 147/2021 അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി) (രണ്ടാം എൻസിഎ വിശ്വകർമ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 2/2021 അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി), കോട്ടയം ജില്ലയിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ കാറ്റഗറി നമ്പർ 515/2020 ലോവർ ഡിവിഷൻ ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) രണ്ടാം എൻസിഎ പട്ടികവർഗം അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 61/2020 തിയേറ്റർ മെക്കാനിക് ഗ്രേഡ് 2 ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 297/2020 എച്ച്എസ്എസ്ടി (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗം),  കേരള കോ–-ഓപ്പറേറ്റീവ് മിൽക്ക്‌ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 40/2020 അക്കൗണ്ട്സ്ഓഫീസർ,  ഒന്നാം എൻസിഎ ഈഴവ/ബില്ലവ/തിയ്യ ഓൺലൈൻ പരീക്ഷ നടത്തും
അഭിമുഖം
പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 102/17 ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) ഒക്ടോബർ 20, 21, 22 തിയതികളിൽ പിഎസ്‌സി
ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546418.
കേരള പബ്ലിക് സർവീസ് കമീഷനിൽ കാറ്റഗറി നമ്പർ 21/2018 സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ തസ്തികയിലേക്ക്  ഒക്ടോബർ 20, 21 തീയതികളിൽ പിഎസ്‌സി  ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കുന്നവർ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ  കൈവശം കരുതരുത്‌. 
അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജിആർ രണ്ട്‌ സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
 
വകുപ്പുതല പരീക്ഷാ തീയതി മാറ്റം
വകുപ്പുതല പരീക്ഷ ജൂലൈ 2021 ന്റെ ഭാഗമായി 2021 സെപ്തംബർ 27, ഒക്ടോബർ 8, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച അക്കൗണ്ട് ടെസ്റ്റ് (ഹയർ) പാർട്ട് 2, പേപ്പർ 1 (009007, 054007)(പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും കൂടിയുള്ള ടെസ്റ്റ്),  അക്കൗണ്ട് ടെസ്റ്റ് (ഹയർ) പാർട്ട് 2 , പേപ്പർ 1 (055104) (കെഎസ്ഇബിഎല്ലി ലെ ജീവനക്കാർക്കും കൂടിയുളള ടെസ്റ്റ്) എന്നിവ  ഒക്ടോബർ 13 ന് പകൽ രണ്ട്‌ മുതൽ 3.30 വരെയും അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്‌സ്,
പേപ്പർ 1, 2 (008029, 008043)  ഒക്ടോബർ ഒമ്പതിന്‌ യഥാക്രമം രണ്ട് സെഷനുകളിലായി രാവിലെ10 മുതൽ 11.30 വരെയും പകൽ രണ്ട്‌മുതൽ വൈകിട്ട്‌ നാലുവരെയും നടത്തും.
പരീക്ഷാർഥികൾ പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പരീക്ഷാസമയത്തിന്‌ അരമണിക്കൂർ മുമ്പ് അതത് സെന്ററുകളിൽ ഹാജരാകണം. ഒക്ടോബർ 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ല.
 
പരീക്ഷകൾ പുന:ക്രമീകരിച്ചു
നവംബർ ഒന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾ പുന:ക്രമീകരിച്ചു. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ശാരീരിക അളവെടുപ്പ് 
ഗവ. സെക്രട്ടറിയറ്റ്/പബ്ലിക് സർവീസ് കമീഷൻ/ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ കാറ്റഗറി നമ്പർ 43/2020 സെക്യൂരിറ്റി ഗാർഡ് (എൻസിഎ പട്ടികവർഗം) 
 
പ്രമാണ പരിശോധന
ഫർമസ്യൂട്ടിക്കൽ കോർപറേഷനിലെ കാറ്റഗറി നമ്പർ 135/15 സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് ഒക്ടോബർ 12 ന് രാവിലെ 10.30 മുതൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖത്തിന്‌ മുന്നോടിയായുള്ള പ്രമാണപരിശോധന നടത്തും.
കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ255/18 ട്രെയിസർ  തസ്തികയിലേക്ക് 12 ന് രാവിലെ 10.30 മുതൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ  പ്രമാണപരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ ഐഎസ്എം/ഐഎംഎസ്/ആയുർവേദ കോളേജ് എന്നീ വകുപ്പുകളിൽ കാറ്റഗറി നമ്പർ 531/19 ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) തസ്തികയിലേക്ക്  12ന് പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ  പ്രമാണപരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 517/19 യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)  തസ്തികയിലേക്ക്  18 മുതൽ 29 വരെ
പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ  പ്രമാണപരിശോധന നടത്തും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top