24 April Wednesday

കേന്ദ്രീയ വിദ്യാലയത്തില്‍ 546 അധ്യാപകര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

www.kvsangathan.nic.inകേന്ദ്രീയ വിദ്യാലയത്തില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ സോണില്‍ വിവിധ അധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. Post Graduate Teacher (PGT -Group B Post)- 182,Trained Graduate Teacher(TGT- Group B Post)- 144, Primary Teacher (PRT-Group B Post) - 220  220 തസ്തികകളിലാണ് ഒഴിവ്.  പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപക തസ്തികയില്‍ ഹിന്ദി- 25, ഇംഗ്ളീഷ്- 20, ഹിസ്റ്ററി- 18, ഇക്കണോമിക്സ്- 28,  ജ്യോഗ്രഫി- 17,  ഫിസിക്സ്- 30, കെമിസ്ട്രി-20, മാത്സ്- 24 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍സിഇആര്‍ടിയുടെ  ദ്വിവത്സര ഇന്റഗ്രേറ്റഡ് പിജി കോഴ്സ്. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ്. സ്പെഷ്യല്‍ ബിഎഡുകാര്‍ പിജിടി തസ്തികയില്‍ അപേക്ഷിക്കേണ്ടതില്ല. ഉയര്‍ന്ന പ്രായം 45.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് അധ്യാപകരില്‍ ഹിന്ദി-28, ഇംഗ്ളീഷ്-26, സംസ്കൃതം-17, സോഷ്യല്‍ സ്റ്റഡീസ്-22, മാത്സ്-24, സയന്‍സ്-27 ഒഴിവുണ്ട്. യോഗ്യത: എന്‍സിഇആര്‍ടിയുടെ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബിഎഡും. സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പേപ്പര്‍- രണ്ട് പാസാകണം. പ്രായം 35ല്‍ കൂടരുത്. പ്രൈമറി അധ്യാപകരില്‍ ആകെ 220 ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെയുള്ള ഹയര്‍സെക്കന്‍ഡറിയോ തത്തുല്യമോ. ഡിഎഡ്. സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകണം. പ്രായം 30ല്‍ കൂടരുത്. ഇംഗ്ളീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള കഴിവ് എല്ലാ അധ്യാപക തസ്തികകളിലും വേണം.  കംപ്യൂട്ടര്‍ പരിചയം അഭിലഷണീയം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷാ ഫീസും ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. 750 രൂപയാണ് ഫീസ്. എസ്സി/എസ്ടി/ അംഗപരിമിതര്‍/വിമുക്തഭടന്മാര്‍ എന്നിവര്‍ ഫീസടയ്ക്കേണ്ടതില്ല. അവസാന തിയതി ഒക്ടോബര്‍ 17. അപേക്ഷിക്കേണ്ടവിധം, പരീക്ഷയുടെ സിലബസ്,  കേന്ദ്രങ്ങള്‍ തുടങ്ങി വിശദവിവരങ്ങള്‍ www.kvsangathan.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top