19 April Friday

ന്യൂക്ളിയര്‍ പവര്‍കോര്‍പറേഷനില്‍ സ്റ്റൈപെന്‍ഡറി ട്രെയിനീസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

www.npcilcareers.co.inന്യൂക്ളിയര്‍ പവര്‍കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴില്‍ കല്‍പ്പാക്കത്തെ മദ്രാസ്  അറ്റോമിക് പവര്‍ സ്റ്റേഷനില്‍ സ്റ്റൈപെന്‍ഡറി ട്രെയിനി (ടെക്നീഷ്യന്‍-ബി) ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 41 ഒഴിവാണുള്ളത്. പ്ളാന്റ് ഓപറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് ആന്‍ഡ് ഫിറ്റര്‍ തസ്തികകളിലാണ് ഒഴിവ്.  പ്ളാന്റ് ഓപറേറ്റര്‍ തസ്തികയില്‍ 14 ഒഴിവാണുള്ളത്. യോഗ്യത: ഹയര്‍സെക്കന്‍ഡറി/ സയന്‍സിനും കണക്കിനും 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഐഎസ്സി. പത്താം ക്ളാസ്വരെ ഇംഗ്ളീഷ് ഒരുവിഷയമായി പഠിച്ചിരിക്കണം. ഇലക്ട്രീഷ്യന്‍-06, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്- 07, ഫിറ്റര്‍-14 ഒഴിവുണ്ട്. യോഗ്യത: സയന്‍സ്, കണക്ക് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ളാസ് പാസാകണം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (രണ്ട് വര്‍ഷം) പാസാകണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പത്താം ക്ളാസ്വരെ ഇംഗ്ളീഷ്  ഭാഷയായി പഠിക്കണം.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം തസ്തികകളില്‍  പ്രത്യേക അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പാസ്പോര്‍ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയും അപ്ലോഡ്ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം. പ്രായം 18-24. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഒന്നും രണ്ടും ഘട്ടങ്ങളിലായി നടക്കുന്ന എഴുത്ത് പരീക്ഷയുടെയും (പ്രിലിമിനറി, അഡ്വാന്‍സ്), ട്രേഡ്/ സ്കില്‍ ടെസ്റ്റ് എന്നിവയിലൂടെയാണ്  തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. അപേക്ഷ അയക്കേണ്ട അവസാനതിയതി ഒക്ടോബര്‍ 20. -www.npcil.nic.in,  www.npcilcareers.co.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top