19 April Friday

പോളിടെക്നിക് ഡിപ്ളോമ ബിടെക്/ബിഇ കാര്‍ക്ക് അപ്രന്റീസ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

കേരളത്തില്‍ വിവിധ സര്‍ക്കാര്‍/പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലുള്ള ഒഴിവുകളിലേക്ക് ഗ്രാജ്വേറ്റ്/ ടെക്നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കാനായി ചെന്നൈയിലെ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും ചേര്‍ന്ന് ഇന്റര്‍വ്യു നടത്തും. ഏകദേശം 800 ഒഴിവാണുള്ളത്. എന്‍ജിനിയറിങ്/ടെക്നോളജിയില്‍ ബിടെക്/ബിഇ/ പോളിടെക്നിക് ഡിപ്ളോമ നേടി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട്പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും സൂപ്പര്‍വൈസറി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.
ഒക്ടോബര്‍ 21ന്  രാവിലെ ഒമ്പതുമുതല്‍ ഗവ. പോളി ടെക്നിക് കോളേജ് കളമശേരിയില്‍ മെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, ഓട്ടോമൊബൈല്‍, എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, എയ്റോ സ്പേസ്, മറൈന്‍ എന്‍ജിനിയറിങ്, പ്രിന്റിങ് ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, നാവിക ആര്‍കിടെക്ചര്‍ ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനിയറിങ് ഡിഗ്രിക്കാരുടെ (ബിഇ/ബിടെക് മാത്രം) ഇന്റര്‍വ്യു നടക്കും. 28ന് ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് (ബിഇ, ബിടെക്), 21ന് ഇന്റര്‍വ്യുവിന് വിളിക്കാത്ത മറ്റു ബ്രാഞ്ചുകള്‍.
നവംബര്‍ 18 ന് രാവിലെ ഒമ്പതുമുതല്‍ കൊല്ലം ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ മെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, ഓട്ടോമൊബൈല്‍, എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, എയ്റോസ്പേസ്, മറൈന്‍ എന്‍ജിനിയറിങ്, പ്രിന്റിങ് ടെക്നോളജി, പെട്രോളിയം എന്‍ജിനിയറിങ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്, ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്, മെക്കാട്രോണിക്സ്, ആര്‍കിടെക്ചര്‍, നാവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് ഇന്റര്‍വ്യൂ നടക്കും. പകല്‍ രണ്ടുമുതല്‍ ഇതേ ട്രേഡില്‍ ഡിപ്ളോമക്കാര്‍ക്കാണ് ഇന്റര്‍വ്യു. നവംബര്‍ 25ന് രാവിലെ ഒമ്പതുമുതല്‍ ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍, 18ന് ഇന്റര്‍വ്യുവിന് വിളിക്കാത്ത മറ്റുബ്രാഞ്ചുകള്‍. പകല്‍ രണ്ടുമുതല്‍  ഇതേ ബ്രാഞ്ചിലെ ഡിപ്ളോമക്കാര്‍ക്ക് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. സൂപ്പര്‍ വൈസറി ഡെവലപ്സെന്ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്റര്‍വ്യവിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് വരുന്നവര്‍ രജിസ്ട്രേഷന്‍ കാര്‍ഡോ, ഇ-മെയില്‍ പ്രിന്റോ ഇന്റര്‍വ്യൂവിന് ഹാജരാക്കണം. www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടുവന്നാലും പരിഗണിക്കും. അപേക്ഷാ ഫോറവും രജിസ്റ്റര്‍ ചെയ്യാനുള്ള മാര്‍ഗനിര്‍ദേശവും വിശദവിവരങ്ങളുംwww.sdcentre.org ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top