24 April Wednesday

ഫ്രൈറ്റ് കോറിഡോർ കോർപറേഷനിൽ മാനേജർ, എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1074 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്  തസ്തികകളിലാണ് അവസരം. തസ്തിക, ജൂനിയർ മാനേജർ- 111  ഒഴിവ്‌. സിവിൽ- 31 (ജനറൽ- 14, എസ്‌സി 4, എസ്ടി 2, ഒബിസി. 8, ഇഡബ്ല്യുഎസ്- 3). യോഗ്യത 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങ് ബിരുദം.
 ഓപറേഷൻ ആൻഡ് ബി ഡി- 77 ഒഴിവ്‌.  60 ശതമാനം മാർക്കോടെ മാർക്കറ്റിങ്/ ബിസിനസ് ഓപറേഷൻ/ കസ്റ്റമർ റിലേഷൻ/ ഫിനാൻസ് എംബിഎ/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിഡിഎം.
മെക്കാനിക്കൽ- 3 ഒഴിവ്‌: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ മാനുഫാക്ചറിങ്/ ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ// ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് 60 ശതമാനം മാർക്കോടെ ബിരുദം.
എക്സിക്യുട്ടീവ്- 442 ഒഴിവ്‌. സിവിൽ- 73 . യോഗ്യത 60 ശതമാനം മാർക്കോടെ സിവിൽ (ട്രാൻസ്പോർട്ടേഷൻ/ കൺസ്ട്രക്ഷൻ/ പബ്ലിക് ഹെൽത്ത്/ വാട്ടർ റിസോഴ്സ്) എൻജിനിയറിങ് ഡിപ്ലോമ.
ഇലക്ട്രിക്കൽ- 42 . യോഗ്യത 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് മൂന്നുവർഷത്തെ ഡിപ്ലോമ.
സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ- 87 . യോഗ്യത 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മൈക്രോപ്രൊസസർ/ ടിവി. എൻജിനിയറിങ്/ ഫൈബർ ഒപ്റ്റിക് കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ സൗണ്ട് ആൻഡ് ടിവി എൻജിനിയറിങ്/ ഇൻഡസ്ട്രിയൽ കൺട്രോൾ/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ എൻജിനിയറിങ്‌/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി മൂന്നുവർഷത്തെ ഡിപ്ലോമ.
ഓപറേഷൻ ആൻഡ് ബി ഡി 237  .യോഗ്യത 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം.
മെക്കാനിക്കൽ- 3. യോഗ്യത 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്ചറിങ്/ മെക്കട്രോണിക്സ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/  ഇൻസ്ട്രുമെന്റേഷൻ മൂന്നുവർഷത്തെ ഡിപ്ലോമ.


ജൂനിയർ എക്സിക്യുട്ടീവ്- 521  ഒഴിവ്‌.
ഇലക്ട്രിക്- 135, യോഗ്യത പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ/ വയർമാൻ/ ഇലക്ട്രോണിക്സ് രണ്ടുവർഷത്തെ ഐടിഐ/ അപ്രന്റിസ്ഷിപ്പ്.
സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ- 147 , യോഗ്യത പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ടിവി ആൻഡ് റേഡിയോ/ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ/ കംപ്യൂട്ടർ നെറ്റ്‌വർക്കിങ്/ ഡാറ്റ നെറ്റ്‌വർക്കിങ് രണ്ടുവർഷത്തെ ഐടിഐ/അപ്രന്റിസ്ഷിപ്പ്. 
ഓപ്പറേഷൻ ആൻഡ് ബി ഡി. 225 ഒഴിവ്‌.  പത്താം ക്ലാസും 60 ശതമാനം മാർക്കോടെ ഏതെങ്കിലും ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ/ അപ്രന്റിസ്ഷിപ്പ്.
മെക്കാനിക്കൽ- 14 ഒഴിവ്‌. യോഗ്യത പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മോട്ടോർ മെക്കാനിക്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഐടിഐ/ അപ്രന്റിസ്ഷിപ്പ്. പ്രായം: ജൂനിയർ മാനേജർ തസ്തികയിൽ 18-–-27. എക്സിക്യുട്ടീവ്  18-–-30 . ജൂനിയർ എക്സിക്യുട്ടീവ്  18-–-30 . എസ്‌സി/ എസ്ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
കംപ്യൂട്ടർ അടിസ്ഥാനമാക്കിയ പരീക്ഷയിലൂടെയാണ്‌  തെരഞ്ഞെടുപ്പ്. എക്സിക്യൂട്ടീവ് വിഭാഗത്തിലെ ഓപറേഷൻ ആൻഡ് ബിഡി ഡിസിപ്ലിനിലെ തെരഞ്ഞെടുപ്പിൽ കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് പരീക്ഷകൂടിയുണ്ടാകും.  എല്ലാ വിഭാഗത്തിലും രേഖാ പരിശോധനയും മെഡിക്കൽ ടെസ്‌റ്റുമുണ്ടാകും. ജൂനിയർ മാനേജർ ലെവലിൽ അഭിമുഖവുമണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.dfccil.com . അവസാന തിയതി മെയ് 23.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top