25 April Thursday

മില്‍മയില്‍ 81 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2016

എറണാകുളം റീജണല്‍ കോ–ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 81 ഒഴിവുകള്‍.
പേഴ്സണല്‍ ഓഫീസര്‍: 3 ഒഴിവ്. ബിരുദമാണ് യോഗ്യത. പേഴ്സണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം/എം എസ്ഡബ്ള്യു/എംബിഎ അല്ലെങ്കില്‍ പേഴ്സണല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ളോമ. മൂന്നുവര്‍ഷ ജോലിപരിചയം.

അക്കൌണ്ട്സ് ഓഫീസര്‍: 4 ഒഴിവ്. ബിരുദം. എംസിഎ/ഐസിഡബ്ള്യുഎ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം. ഒരുവര്‍ഷ ജോലിപരിചയം. അല്ലെങ്കില്‍ എംകോമും രണ്ടുവര്‍ഷ ജോലിപരിചയവും.

മാര്‍ക്കറ്റിങ് ഓഫീസര്‍: 2 ഒഴിവ്. ആര്‍ട്സ്/സയന്‍സ്/കൊമേഴ്സ് ബിരുദം. എംബിഎ അല്ലെങ്കില്‍ ഇര്‍മയില്‍നിന്നുള്ള പിജി ഡിപ്ളോമ. കുറഞ്ഞത് രണ്ടുവര്‍ഷ ജോലിപരിചയം.
ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി): 6 ഒഴിവ്. ഡെയ്റി സയന്‍സ് ബിരുദം/ഡിപ്ളോമ. രണ്ടുവര്‍ഷ ജോലിപരിചയം.

ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജി.) ഇലക്ട്രിക്കല്‍: 4 ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ളോമ. രണ്ടുവര്‍ഷ ജോലിപരിചയം.

ടെക്നികല്‍ സൂപ്രണ്ട് (എന്‍ജി.) മെക്കാനിക്കല്‍: ഒരു ഒഴിവ്. എന്‍ജിനിയറിങ് ബിരുദം/ഡിപ്ളോമ. അല്ലെങ്കില്‍ ഡെയ്റി എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമ. രണ്ടുവര്‍ഷ ജോലിപരിചയം.

ഡെയ്റി കെമിസ്റ്റ്: ബാക്ടീരിയോളജിസ്റ്റ്: 6 ഒഴിവ്. ഡെയ്റി കെമിസ്ട്രി/മൈക്രോബയോളജി/ഡെയ്റി ക്വാളിറ്റി കണ്‍ട്രോള്‍ എംഎസ്സി അല്ലെങ്കില്‍ ക്വാളിറ്റി കണ്‍ട്രോള്‍ പിജി ഡിപ്ളോമ/ബിഎസ്സി (ഡിടി) രണ്ടുവര്‍ഷ ജോലിപരിചയം.

അസി. മാര്‍ക്കറ്റിങ് ഓഫീസര്‍: 2 ഒഴിവ്. ഫസ്റ്റ് ക്ളാസോ/ഉയര്‍ന്ന സെക്കന്‍ഡ് ക്ളാസോ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കോ–ഓപ്പറേറ്റീവ് ആന്‍ഡ് ബാങ്കിങ് ബിരുദം.
മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍: 2 ഒഴിവ്: ഫസ്റ്റ് ക്ളാസോ/ഉയര്‍ന്ന സെക്കന്‍ഡ് ക്ളാസോ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ കോ–ഓപ്പറേറ്റീവ് ബാങ്കിങ് ബിരുദം. രണ്ടുവര്‍ഷ ജോലിപരിചയം.

ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി ആന്‍ഡ് ഐ): 3 ഒഴിവ്. ബിരുദം. എച്ച്ഡിസി/ബിഎസ്സി ബാങ്കിങ് ആന്‍ഡ് കോ ഓപ്പറേഷന്‍. മൂന്നുവര്‍ഷ ജോലിപരിചയം.
ലാബ് അസിസ്റ്റന്റ്: 3 ഒഴിവ്. കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി ബിഎസ്സി.

ഡ്രൈവര്‍ ഗ്രേഡ് 2: എട്ടാംക്ളാസ് വിജയം. എല്‍എംവി ആന്‍ഡ് എച്ച്എംവി. ത്രിവത്സര ജോലിപരിചയം.
ടെക്നിഷ്യന്‍– ഇലക്ട്രീഷ്യന്‍: 10 ഒഴിവ്. എസ്എസ്എല്‍സിയും ഇലക്ട്രിക്കല്‍ ഐടിഐയം മൂന്നുവര്‍ഷ ജോലിപരിചയവും.
ടെക്നീഷ്യന്‍–ബോയിലര്‍: 4 ഒഴിവ്. എസ്എസ്എല്‍സിയും ഫിറ്റര്‍ ഐടിഐയും സെക്കന്‍ഡ് ക്ളാസ് ബോയ്ലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷ ജോലിപരിചയവും.
ടെക്നീഷ്യന്‍ ഗ്രേഡ് 2 (റഫ്രിജറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍): എസ്എസ്എല്‍സിയും റഫ്രിജറേഷന്‍ ഐടിഐയും വയര്‍മെന്‍ ലൈസന്‍സും മൂന്നുവര്‍ഷ ജോലിപരിചയവും.
ടെക്നീഷ്യന്‍ ജനറല്‍: 2 ഒഴിവ്. എസ്എസ്എല്‍സിയും ഫിറ്റര്‍ ഐടിഐയും. മൂന്നുവര്‍ഷ ജോലിപരിചയവും.
പ്ളാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് 2: 16 ഒഴിവ്. എസ്എസ്എല്‍സി പാസായിരിക്കണം. ബിരുദമുള്ളവരെ പരിഗണിക്കില്ല.
ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.
www.ercmpu.in   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാനതീയതി: മാര്‍ച്ച് 28.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top