25 April Thursday

ബാങ്കുകളിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ

സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ(ലീഗൽ) സ്‌കെയിൽ ഒന്ന്‌ തസ്‌തികയിൽ 10 ഒഴിവുണ്ട്‌.  യോഗ്യത 60 ശതമാനം മാർക്കോടെ എൽഎൽബി. ഉയർന്ന പ്രായം  28. www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി എട്ട്‌.

ഓഫീസർ ഫോർ കലക്ഷൻ ആൻഡ്‌ റിക്കവറി(സ്‌കെയിൽ രണ്ട്‌/മൂന്ന്‌) നാല്‌ ഒഴിവുണ്ട്‌. യോഗ്യത ബിരുദം. ഉയർന്ന പ്രായം 35.  www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി എട്ട്‌.

ഓഫീസർ/ എക്‌സിക്യൂട്ടീവ്‌ – എൻആർഐ ബിസിനസ്‌ 15 ഒഴിവുണ്ട്‌. ഹെഡ്‌ ബ്രാഞ്ച്‌ സെയിൽസ്‌ 1, റീജണൽ സെയിൽസ്‌ മാനേജർ 9, ഹെഡ്‌ എൻആർ അക്വിസിഷൻ 1, ഹെഡ്‌ റിലേഷൻ ഷിപ്പ്‌ മാനേജർ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിരുദം, ഉയർന്ന പ്രായം 50. www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി എട്ട്‌.

ഓഫീസർ/ എക്‌സിക്യൂട്ടീവ്‌ –പിഒഎസ്‌ 22 ഒഴിവുണ്ട്‌. ഹെഡ്‌ പിഒഎസ്‌ 1, ഹെഡ്‌ പ്രൊഡക്ട്‌ ആൻഡ്‌ സർവീസ്‌ 1, പ്രൊഡക്ട്‌ സെയിൽസ്‌ മാനേജർ 20 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിരുദം, ഹെഡ്‌ പിഒഎസ്,‌ ഹെഡ്‌ പ്രൊഡക്ട്‌ ആൻഡ്‌ സർവീസ് തസ്‌തികകളിൽ കുറഞ്ഞത്‌ 60 ശതമാനം മാർക്ക്‌ വേണം.  ഹെഡ്‌ പിഒഎസ്‌  ഉയർന്ന പ്രായം 45, ഹെഡ്‌ പ്രൊഡക്ട്‌ ആൻഡ്‌ സർവീസ് ഉയർന്ന പ്രായം 40, പ്രൊഡക്ട്‌ സെയിൽസ്‌ മാനേജർ ഉയർന്ന പ്രായം 35. www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി എട്ട്‌. വിശദവിവരം വെബ്‌സൈറ്റിൽ.

 

ഇൻഡ്‌ ബാങ്കിൽ

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്‌‌ ബാങ്കിൽ 19 ഒഴിവുണ്ട്‌. ഒമ്പത്‌ ഒഴിവിൽ സ്ഥിരനിയമനം. സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ–  ഡീലർ(സ്‌റ്റോക്ക്‌ ബ്രോക്കിങ്‌)– 8 യോഗ്യത ബിരുദം, എൻ ഐ എസ്‌ എം/എൻസിഎഫ്‌എം സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ– ട്രെയിനി(ബാക്ക്‌ ഓഫീസ്‌ സ്‌റ്റാഫ്‌) 6 കരാർ നിയമനമാണ്‌.യോഗ്യത ബിരുദം, എൻ ഐ എസ്‌ എം/എൻസിഎഫ്‌എം യോഗ്യത അഭിലഷണീയം. സിസ്‌റ്റം ഓഫീസർ 1 യോഗ്യത എൻജിനിയറിങ്‌ ബിരുദം. റിസർച്ച്‌ അനലിസ്‌റ്റ്‌ 2  കരാർ നിയമനമാണ്‌. യോഗ്യത ബിരുദാനന്തര ബിരുദം, എൻഐഎസ്‌എം, റിസർച്ച്‌ അനലിസ്‌റ്റ്‌ സർടിഫിക്കേഷൻ. മെർച്ചന്റ്‌ ബാങ്കർ 2 കരാർ നിയമനാമണ്‌. യോഗ്യത ബിരുദാനന്തര ബിരുദം, എംബിഎ(ഫിനാൻസ്‌), സിഎ യോഗ്യത അഭിലഷണീയം വിശദവിവരം www.indbankonline.com എന്ന വെബ്സൈറ്റിലുണ്ട്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 21.

 

പഞ്ചാബ്‌ നാഷണൽ ബാങ്കിൽ

പഞ്ചാബ്‌ നാഷണൽ ബാങ്കിൽ സെക്യൂരിറ്റി മാനേജർ തസ്‌തികയിൽ നൂറ്‌ ഒഴിവുണ്ട്‌. സൈന്യത്തിലോ പൊലീസ്‌, അർധ സൈനിക വിഭാഗങ്ങൾ, സെൻട്രൽ പൊലീസ്‌ എന്നിവയിലോ സേവനമനുഷ്‌ഠിച്ചവർക്ക്‌ അപേക്ഷിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാകും നിയമനം. യോഗ്യത ബിരുദം, സൈന്യത്തിലൊ പൊലീസിലൊ അർധ സൈനിക വിഭാഗങ്ങളിലൊ നിശ്‌ചിതവർഷത്തെ സേവനം. പ്രായം 21– 35. വിശദവിവരവും അപേക്ഷാഫോറവും www.pnbindia.in എന്ന വെബ്‌സൈറ്റിലുണ്ട്‌. അപേക്ഷ  Chief (Manager, Recruitment section), HRM Division, Punjab National Bank, Corporate Office Plot no 4 Sector 10, Dwarka, New Delhi  110075 എന്ന വിലാസത്തിനാലാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15.

റിസർവ്‌ ബാങ്കിൽ എൻജിനിയർ

റിസർവ്‌ ബാങ്കിൽ എൻജിനിയർ ഒഴിവുണ്ട്‌. ജൂനിയർ എൻജിനിയർ(സിവിൽ) 24, ജൂനിയർ എൻജിനിയർ( ഇലക്ട്രിക്കൽ) 24 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അഞ്ച്‌ സേണുകളിലായാണ്‌ ഒഴിവ്‌. കേരളം  സൗത്ത്‌ സോണിലാണ്‌.  യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഡിപ്ലോമ, അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദം. തൊഴിൽ പരിചയം വേണം. ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യപരീക്ഷ എന്നിവയിലുടെയാണ്‌ തെരഞ്ഞെടുപ്പ്‌. 

ബന്ധപ്പെട്ട സോണിലെ പ്രാദേശിക ഭാഷയിലെ പ്രാവീണ്യമാണ്‌ പരിശോധിക്കുക. പ്രായം 20– 30. 2021 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ കണക്കാക്കുന്നത്‌. www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 15.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top