26 April Friday

അസം റൈഫിൾസിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

അസം റൈഫിൾസിൽ 134 ഒഴിവുണ്ട്‌. അസം റൈഫിൾസിൽനിന്ന്‌ ആരോഗ്യകാരണങ്ങളാൽ വിരമിച്ചവർ, സർവീസിലിരിക്കെ മരിച്ചവർ, പരിക്കേറ്റവർ, കാണാതായവർ എന്നിവരുടെ ആശ്രിതരെയാണ്‌ പരിഗണിക്കുക

‌. തപാൽ വഴിയോ ഇ മെയിൽവഴിയോ അപേക്ഷിക്കാം. റൈഫിൾമാൻ ജനറൽ ഡ്യൂട്ടി 87, ഹവിൽദാർ ക്ലർക്‌ 15, വാറന്റ്‌ ഓഫീസർ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 1, റൈഫിൾമാൻ ഇലക്ട്രിക്കൽ ഫിറ്റർ സിഗ്‌നൽ(പുരുഷ) 1, റൈഫിൾമാൻ ലൈൻമാൻ ഫീൽഡ്‌(പുരുഷ) 1 , വാറന്റ്‌ ഓഫീസർ റേഡിയോ മെക്കാനിക്‌(പുരുഷ) 2, റൈഫിൾമാൻ ആർമറർ(പുരുഷ) 1, റൈഫിൾമാൻ ഇലക്ട്രീഷ്യൻ മെക്കാനിക്‌ വെഹിക്കിൾ(പുരുഷ) 1, റൈഫിൾമാൻ വെഹിക്കിൾ മെക്കാനിക്‌(പുരുഷ) 1, റൈഫിൾമാൻ ഇലക്ട്രീഷ്യൻ(പുരുഷ) 2, റൈഫിൾമാൻ പ്ലംബർ(പുരുഷ) 1, വാറന്റ്‌ ഓഫീസർ ഫാർമസിസ്‌റ്റ്‌ 1, ഹവീൽദാർ എക്‌സ്‌റേ അസിസ്‌റ്റന്റ്‌(പുരുഷ) 1, റൈഫിൾമാൻ ഫീമെയിൽ അറ്റൻഡന്റ്‌(സ്‌ത്രീ) 1, റൈഫിൾമാൻ ബാർബർ(പുരുഷ) 3, കുക്ക്‌(പുരുഷന്മാർ) 6, എക്വിപ്മെന്റ്‌ ആൻഡ്‌ ബൂട്ട്‌ റിപ്പയർ(പുരുഷ) 2, സഫായ്‌(പുരുഷ) 4, വാഷർമാൻ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.assamrifles.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ ഒന്ന്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top