26 April Friday

ക്ലാസിക്കൽ 
മലയാളം കേന്ദ്രത്തിൽ 
21 പ്രോജക്ട്‌ സ്റ്റാഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‌ കീഴിലുള്ള സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യൻ ലാംഗ്വേജസ്‌ പ്രോജക്ട്‌ സ്റ്റാഫിന്റെ 21 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.   ക്ലാസിക്കൽ മലയാളം കേന്ദ്രത്തിലാണ്‌ (സെന്റർ ഓഫ്‌ എക്‌സലൻസ്‌ ഫോർ സ്‌റ്റഡീസ്‌ ഇൻ ക്ലാസിക്കൽ മലയാളം) ഒഴിവ്‌. സീനിയർ ഫെല്ലോ (അക്കാദമിക്‌, ടെക്‌നിക്കൽ), അസോസിയേറ്റ്‌ ഫെല്ലോ (അക്കാദമിക്‌, ട്രാൻസ്‌ലേറ്റർ), ഓഫീസ്‌ സൂപ്രണ്ട്‌/സൂപ്പർവൈസർ, അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ –-I, II, ലൈബ്രറി അസിസ്‌റ്റന്റ്‌, എംടിഎസ്‌ തസ്‌തികകളിലാണ്‌ അവസരം. കരാർ നിയമനം. തിരൂർ മലയാളം സർവകലാശാല, മൈസൂരു സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യൻ ലാംഗ്വേജസ്‌  എന്നിവിടങ്ങളിലാണ്‌ നിയമനം.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17. വിശദവിവരങ്ങൾക്ക്‌ http://apply.ciil.org കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top