04 June Sunday

കണ്ണൂർ, കോഴിക്കോട്‌, കൊച്ചി 
വിമാനത്താവളം: 132 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

എയർ ഇന്ത്യ എയർപോർട്ട്‌ സർവീസസ്‌ ലിമിറ്റഡ്‌ (AIASL) കണ്ണൂർ, കോഴിക്കോട്‌, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഒഴിവുള്ള ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ്‌ കം റാമ്പ്‌ ഡ്രൈവർ തസ്‌തികകളിലേക്ക്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. 132 ഒഴിവുണ്ട്‌. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ്‌ ജയം. ഉയർന്ന പ്രായം 28. ട്രേഡ്‌ ടെസ്‌റ്റ്‌ ഉണ്ടാവും. ഹാൻഡിമാൻ –-110,  യൂട്ടിലിറ്റി ഏജന്റ്‌ കം റാമ്പ്‌ ഡ്രൈവർ –- 22 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഹാൻഡിമാൻ തസ്‌തികയിലേക്ക്‌ ജനുവരി 11 നും യൂട്ടിലിറ്റി ഏജന്റ്‌ കം റാമ്പ്‌ ഡ്രൈവർ തസ്‌തികയിലേക്ക്‌ ജനുവരി 12നും രാവിലെ എട്ടിനും 11നും ഇടയിലാണ്‌ ഇന്റർവ്യൂ. സ്ഥലം: അങ്കമാലി വെങ്ങൂരിലെ ശ്രീ ജഗന്നാഥ്‌ ഓഡിറ്റോറിയം. വിശദവിവരങ്ങൾക്ക്‌ www.aiasl.in, www.aiahl.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top