കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ(AAI) ജൂനിയർ എക്‌സിക്യൂട്ടീവിന്റെ (എയർ ട്രാഫിക് കൺട്രോളർ) 496 ഒഴിവുണ്ട്. സയൻസിൽ മൂന്ന് വർഷ റഗുലർ ബിരുദം(ഫിസിക്‌സ്, മാത്‌സ് ഉൾപ്പെട്ടത്) അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം (ഏതെങ്കിലും സെമസ്‌റ്ററിൽ ഫിസിക്‌സ് പഠിച്ചിരിക്കണം) ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം ഉണ്ടാവണം. ഉയർന്ന പ്രായം: 27. ഒബ്‌ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്‌സ് ടെസ്‌റ്റ്, സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്‌റ്റ്, മെഡിക്കൽ ടെസ്‌റ്റ് എന്നിവയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക് www.aai.aero കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..