03 July Thursday

65 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2023

65 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസാധാരണ ഗസറ്റ്‌ തീയതി 30.10.2023. കാറ്റഗറി നമ്പർ 409/2023 മുതൽ 473/2023 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29. വിശദവിവരങ്ങൾക്ക്‌  www.keralapsc.gov.in കാണുക.  തസ്തികകൾ:  ജനറൽ റിക്രൂട്ട്മെന്റ്   സംസ്ഥാനതലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിയോളജി വിഭാഗത്തിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ്. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കംപ്യൂട്ടർ സയൻസ്. കേരള വാട്ടർ അതോറിറ്റിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും). സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി). കേരള പൊലീസിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (വിവിധ ട്രേഡുകൾ). കേരള വാട്ടർ അതോറിറ്റിയിൽ ലാബ് അസിസ്റ്റന്റ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രയോറിറ്റി സെക്ടർ ഓഫീസർ,  അസിസ്റ്റന്റ് മാനേജർ (ജനറൽ, സൊസൈറ്റി കാറ്റഗറി). കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ റെക്കോർഡിങ് അസിസ്റ്റന്റ്. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ മെയിൽ നഴ്സ്. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (ജനറൽ കാറ്റഗറി).  ജില്ലാതലം വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (ഹൈസ്കൂൾ). കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) മലയാളം മീഡിയം. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (യുപിഎസ്). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം). വിവിധ ജില്ലകളിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം). വിവിധ ജില്ലകളിൽ അച്ചടി വകുപ്പിൽ അസിസ്റ്റന്റ് ടൈംകീപ്പർ. വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്. കോട്ടയം ജില്ലയിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം). സ്പെഷ്യൽ റിക്രൂട്ട്മെന്റ്   സംസ്ഥാനതലം കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) (പട്ടികവർഗം).  ജില്ലാതലം വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികവർഗം). ഇടുക്കി, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികജാതി/ പട്ടികവർഗം, പട്ടികവർഗം).  എൻസിഎ റിക്രൂട്ട്മെന്റ്   സംസ്ഥാനതലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രോസ്തോഡോണ്ടിക്സ്) (എസ് സിസിസി). ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (മുസ്ലിം). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി). കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (ജനറൽ കാറ്റഗറി) (ഒബിസി). - ജില്ലാതലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഈഴവ, തിയ്യ, ബില്ലവ, ഒബിസി, എസ് സിസിസി, എൽസി/ എഐ, പട്ടികജാതി). തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (മുസ്ലിം). കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (ഹൈസ്കൂൾ) (മുസ്ലിം, പട്ടികജാതി, എസ്ഐയുസി നാടാർ). എറണാകുളം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ് സിസിസി). കാസർകോട്‌ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എസ് സിസിസി). വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (പട്ടികവർഗം). വിവിധ ജില്ലകളിൽ ജില്ലാ സഹകരണ ബാങ്കുകളിൽ പ്യൂൺ/ വാച്ച്മാൻ (സൊസൈറ്റി ക്വാട്ട) (പട്ടികജാതി, എസ് സിസിസി, ഹിന്ദുനാടാർ, മുസ്ലിം, എൽസി/ എഐ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top