കേരള ഹൈക്കോടതിയിൽ ഐടി കേഡറിലിലെ വിവിധ തസ്‌തികകളിൽ 19 ഒഴിവുണ്ട്. സ്ഥിര നിയമനമാണ്. മാനേജർ (ഐടി), സിസ്‌റ്റം എൻജിനിയർ, സീനിയർ സോഫ്‌റ്റ്‌വേർ ഡെവലപ്പർ, സീനിയർ സിസ്‌റ്റം ഓഫീസർ എന്നിങ്ങനെയാണ് അവസരം. ബിടെക്/ എംടെക്/ ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് ഡിപ്ലോമ/ എംസിഎ/ എംഎസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18–-41. മാനേജർ (ഐടി), സിസ്‌റ്റം എൻജിനിയർ, സീനിയർ സിസ്‌റ്റം ഓഫീസർ തസ്‌തികകളിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സീനിയർ സോഫ്‌റ്റ്‌വേർ ഡെവലപ്പർ തസ്‌തികയിൽ പ്രോഗ്രാമിങ് ടെസ്‌റ്റും അഭിമുഖവും ഉണ്ടാവും. രണ്ട് ഘട്ടമായാണ് അപേക്ഷ സമർപ്പണം. ആദ്യഘട്ടം അവസാനിക്കുന്ന തീയതി നവംബർ 28. രണ്ടാംഘട്ടം അവസാനിക്കുന്ന തീയതി ഡിസംബർ എട്ട്. വിശദവിവരങ്ങൾക്ക് ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..