കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്‌തികയിൽ 88 ഒഴിവുണ്ട്. 56 എണ്ണം ട്രെയിനി തസ്‌തികയിലുള്ളത്. നിയമനം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ. ട്രെയിനി തസ്‌തികകൾ: ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്/ എച്ച്‌ആർ), ഡിപ്ലോമ ട്രെയിനി (സിവിൽ/ മെക്കാനിക്കൽ / ഇലക്‌ട്രിക്കൽ / കെമിക്കൽ), ട്രെയിനി (ജിയോളജിസ്‌റ്റ് / പെട്രോളജിസ്‌റ്റ്/ കെമിസ്‌റ്റ്) നോൺ യൂണിയനൈസ്‌ഡ് സൂപ്പർവൈസർ തസ്‌തികയിലെ ഒഴിവുകൾ: മൈനിങ് മേറ്റ്, മൈനിങ് സർവേയർ, മൈനിങ് ഫോർമാൻ, സൂപ്പർവൈസർ (ഇലക്‌ട്രിക്കൽ/ സിവിൽ / ഫിനാൻസ്). ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) വിഭാഗത്തിൽ അപേക്ഷിക്കാൻ കോമേഴ്‌സ് ബിരുദവും എച്ച്‌ആർ വിഭാഗത്തിൽ ഏതെങ്കിലും ബിരുദവുമാണ് യോഗ്യത. ഡിപ്ലോമ ട്രെയിനിക്ക് ത്രിവത്സര ഡിപ്ലോമ വേണം. എഴുത്തുപരീക്ഷൗ സ്‌കിൽ ടെസ്‌റ്റ് എന്നിവയുണ്ടാവും. എഴുത്തുപരീക്ഷയ്‌ക്ക് തിരുവനന്തപുരവും കൊച്ചിയും കേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 14. വിശദവിവരങ്ങൾക്ക് www.irel.co.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..