25 April Thursday

രജിസ്ട്രേഷൻ തുടങ്ങി ;ആർമി പബ്ലിക് സ്കൂളിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള 137 ആർമി പബ്ലിക് സ്കൂളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(പിജിടി),  ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(ടിജിടി), പ്രൈമറി ടീച്ചർ (പിആർടി) തസ്തികകളിൽ 8000 ഒഴിവുണ്ട്. ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. യോഗ്യത പിജിടി: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യേഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ വിഷയങ്ങളിൽ അപേക്ഷിക്കാം. ടിജിടി: 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യേഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അപേക്ഷിക്കാം. പിആർടി: 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡ്/ രണ്ട്വർഷത്തെ ഡിപ്ലോമ.

അപേക്ഷിക്കാനുള്ള പ്രായം 40ൽ താഴെ. തൊഴിൽപരിചയമുള്ളവർക്ക് 57ൽ താഴെ. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യം ഓൺലൈനായി പരീക്ഷ, രണ്ടാമത് ഇന്റർവ്യു, മൂന്നാമത് അധ്യാപന നൈപുണിയും കംപ്യൂട്ടർ പരിജ്ഞാനവും പരിശോധിക്കും.

ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റി/ സിബിഎസ്ഇ നിയമങ്ങൾക്കനുസരിച്ചാണ് നിയമനം.  ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിൽ പാർട് എയിൽ ജനറൽ അവയർനസ്, മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് കോപ്രഹൻഷൻ, എഡ്യുക്കേഷണൽ കൺസപ്റ്റ് ആൻഡ് മെത്തഡോളജി എന്നിവയിൽനിന്നും പാർട് ബിയിൽ ബന്ധപ്പെട്ട വിഷയത്തിൽനിന്നുമാണ് ചോദ്യം. പിആർടിക്ക് പാർട് എ പരീക്ഷ മാത്രമാണ്. യോഗ്യത നേടാൻ ഓരോ പാർടിലും 50 ശതമാനം മാർക്ക് നേടണം. പരീക്ഷാഫീസ് 500 രൂപയാണ്.

http://aps-csb.inaps-csb.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബർ 24 വൈകിട്ട് അഞ്ച്. അപേക്ഷിക്കുമ്പോൾ ഫോട്ടോയും ഒപ്പും അനുബന്ധ സർടിഫിക്കറ്റുകളും  ഓൺലൈനായി അപ്ലോഡ്ചെയ്യണം. നവംബർ 17, 18 തിയതികളിലാണ് പരീക്ഷ. രാജ്യത്താകെ 70 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.  വിശദവിവരം website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top