20 April Saturday

എഐഐഎംഎസിൽ 2000 നേഴ്സിങ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഭോപ്പാൽ, ജോഡ്പൂർ, പറ്റ്ന, റയ്പൂർ എഐഐഎംഎസിലെ നേഴ്സിങ് ഓഫീസർ (സ്റ്റാഫ്നേഴ്സ്‐ഗ്രേഡ് രണ്ട്) ഗ്രൂപ്പ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഐഐഎംഎസ് ഭോപ്പാൽ 600, ജോഡ്പൂർ 600, പറ്റ്ന 500, റായ്പൂർ 300 എന്നിങ്ങനെ ആകെ 2000 ഒഴിവുണ്ട്.
യോഗ്യത: ബിഎസ്സി(ഹൊണേഴ്സ്) നേഴ്സിങ്/ ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ്.
നേഴ്സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ജനറൽ നേഴ്സിങ് മിഡ്വൈഫറി. അപേക്ഷാഫീസ് 1500രൂപ. എസ്സി/എസ്ടിക്ക് 1200രൂപ. പ്രായം: 21‐30. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ചാണ് പരീക്ഷ.  www.aiimsexams.org www.aiimsexams.org വഴി ഓൺലൈനായി രജിസ്റ്റർചെയ്യേണ്ട അവസാന തിയതി ഒക്ടോബർ 29 വൈകിട്ട് അഞ്ച്. വിശദവിവരവും website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top