29 March Friday

എച്ച്പിസിഎല്ലിൽ നോൺ‐ മാനേജ്മെന്റ് കേഡർ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മുംബൈ റിഫൈനറിയിലെ നോൺ‐ മാനേജ്മെന്റ് കേഡർ തസ്തികയിൽ അസി. പ്രോസസ് ടെക്നീഷ്യൻ 67, അസി. ബോയിലർ ടെക്നീഷ്യൻ 06, അസി. ലബോറട്ടറി അനലിസ്റ്റ് 07, അസി. മെയിന്റനൻസ് ടെക്നീഷ്യൻ(ഇലക്ട്രിക്കൽ) 07, അസി. മെയിന്റനനസ് ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) 07, അസി. മെയിന്റനൻസ് ടെക്നീഷ്യൻ (മെക്കാനിക്കൽ) 09, ഫയർ ഓപറേറ്റർ 19 എന്നിങ്ങനെ ആകെ 122 ഒഴിവുണ്ട്.
അസി. പ്രോസസ് ടെക്നീഷ്യൻ യോഗ്യത 60 ശതമാനം മാർക്കോടെ ബിഎസ്സി കെമിസ്ട്രി/ കെമിക്കൽ എൻജിനിയറിങ് ഡിപ്ലോമ. അസി. ബോയിലർ ടെക്നീഷ്യൻ യോഗ്യത എസ്എസ്എൽസിയും ഒന്നാം ക്ലാസ്സോടെ ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസ്ി സർടിഫിക്കറ്റ്. അസി. ലബോറട്ടറി അനലിസ്റ്റ് യോഗ്യത 60 ശതമാനം മാർക്കോടെ ബിഎസ്സി കെമിസ്ട്രി. അസി. മെയിന്റനൻസ് ടെക്നീഷ്യൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ. ഫയർ ഓപറേറ്റർ യോഗ്യത പ്ലസ്ടു സയൻസ്, ബേസിക് ഫയർ ഫൈറ്റിങ് കോഴ്സ് ഫോർ ഫയർമാൻ അല്ലെങ്കിൽ തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. എഎംഐഇ, ബിഇ, എംബിഎ, സിഎ, എൽഎൽബി, എംസിഎ തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. എസ്സി/എസ്ടി/ അംഗപരിമിതർക്ക് 50 ശതമാനം മാർക്ക്മതി. പ്രായം 18‐25. 2018 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
 മുംബൈയിൽ വച്ചുനടക്കുന്ന ജനറൽ ആപ്റ്റിറ്റ്യൂഡ്, ടെക്നിക്കൽ/പ്രൊഫഷണൽ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കംപ്യൂട്ടർ അധിഷ്ഠിതപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മുംബൈയിൽ വച്ചാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിതപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സ്കിൽ  ടെസ്റ്റ് നടത്തും. പിന്നീട് വൈദ്യപരിശോധനയുമുണ്ടാകും.  http://www.hindustanpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31.  വിശദവിവരം website ൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top