20 April Saturday

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ് ) തസ്തികയിലേക്ക് സ്റ്റാഫ്സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. 5846 ഒഴിവുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. പുരുഷൻ 3433, വനിത 1944, വിമുക്തഭടരിലെ(കമാൻഡ്) ഉൾപ്പെടെ എസ്സി, എസ്ടി (പുരുഷൻ) 469 എന്നിങ്ങനെയാണ് ഒഴിവുകൾ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡൽഹി പൊലീസിൽ ജോലിചെയ്യുന്നവരുടെയും വിരമിച്ചവരുടെയും മരിച്ചവരുടെയും മക്കൾക്ക് അപേക്ഷിക്കാൻ പതിനൊന്നാം ക്ലാസ്സ് മതി. ഓൺലൈൻ അപേക്ഷ “സ്വീകരിക്കുന്ന അവസാന തിയതിക്കം നേടിയതാകണം വിദ്യാഭ്യാസ യോഗ്യത. പുരുഷന്മാർ സാധുവായ എൽഎംവി(മോട്ടോർ സൈക്കിൾ/കാർ) ലൈസൻസ് കായികക്ഷമത ടെസ്റ്റിനകം നേടണം. ലേണർ ലൈസൻസ് സ്വീകരിക്കില്ല. പ്രായം: 18‐25. 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്ത കായികതാരങ്ങൾക്കും വിമുക്തഭടന്മാർക്കും സംവരണ വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരള‐കർണാടക റീജണിൽ കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പുരുഷന്മാർക്ക് കുറഞ്ഞത് 170 സെ. മീറ്ററും സ്ത്രീകൾക്ക് 157 സെ.മീറ്ററും ഉയരമുണ്ടാകണം. പുരുഷന്മാർക്ക് 81 സെ.മീ. നെഞ്ചളവും(നാല് സെ.മീ വികസിപ്പിക്കാനാകണം).  വിജ്ഞാപനം വായിച്ച് www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ ഏഴ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top