19 April Friday

കരസേനയിൽ ചേരാം: റിക്രൂട്ട്മെന്റ് റാലി തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽനിന്നും മാഹിയിൽനിന്നുള്ളവർക്കുമായി കരസേനയിൽ ചേരാൻ അവസരം. റിക്രൂട്ട്മെന്റ് റാലി തൃശൂർ മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ആഗസ്ത് 28മുതൽ സെപ്തംബർ എട്ടുവരെ നടക്കും. ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ആഗസ്ത് 18. സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക് നേഴ്സിങ് അസി.(എഎംസി)/ നേഴ്സിങ് അസി. വെറ്ററിനറി, സോൾജ്യർ ക്ലർക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാേനജ്മെന്റ്, സോൾജ്യർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്സ്), സോൾജ്യർ ട്രേഡ്്സ്മാൻ(എട്ടാം ക്ലാസ്സ്) വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു ജയിച്ചവർക്ക് വരെ  വിവിധ തസ്തികകളിൽ അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിലുണ്ട്. സോൾജ്യർ ജനറൽ ഡ്യൂട്ടി  പ്രായം 17 1/2   21  ഉയരം 166 സെ.മീ, തൂക്കം 50 കിലോ, നെഞ്ചളവ് 77. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക് നേഴ്സിങ് അസി.(എഎംസി)/ നേഴ്സിങ് അസി. വെറ്ററിനറി തസ്തികകളിൽ പ്രായം 17 1/2   23   ഉയരം 165 സെ.മീ  , തൂക്കം 50 കിലോ, നെഞ്ചളവ് 77. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. സോൾജ്യർ ക്ലർക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് പ്രായം 17 1/2   23 ഉയരം 162സെ.മീ, തൂക്കം 50 കിലോ, നെഞ്ചളവ് 77. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. സോൾജ്യർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്സ്), സോൾജ്യർ ട്രേഡ്്സ്മാൻ(എട്ടാം ക്ലാസ്സ്) പ്രായം 17 1/2   23.  ഉയരം 166 സെ.മീ, തൂക്കം 48 കിലോ, നെഞ്ചളവ് 76. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. വിശദവിവരം വെബ്സൈറ്റിൽ. ഫോൺ: 04952383953.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top