29 May Monday

പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ 10, 940 പേർ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കാറ്റഗറി നമ്പർ 657/17 പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (പൊലീസ്കോൺസ്റ്റബിൾ) ( എപിബി) തസ്തികയ്ക്കുവേണ്ടി ഏഴ് ബറ്റാലിയനിലേക്കുമുളള റാങ്ക് പട്ടിക 2019 ജൂലൈ 1 ന് അംഗീകരിച്ചു. ഏഴ് റാങ്ക് പട്ടികകളിലുമായി 10940 ഉദ്യോഗാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്.

ഹൗസ്ഫെഡിൽ പ്യൂൺ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്പർ 253/2018 ഹൗസ്ഫെഡിൽ പ്യൂൺ (സൊസൈറ്റി കാറ്റഗറി) കാറ്റഗറി നമ്പർ 588/2017 ക്ഷീരവികസന വകുപ്പിൽ സീനിയർ സൂപ്രണ്ട് (പട്ടികവർഗക്കാർക്ക് മാത്രം), കാറ്റഗറി നമ്പർ 229/2017  കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ സീനിയർസൂപ്രണ്ട്/ഇൻസ്പെക്ടർ/ഡവലപ്മെന്റ് ഓഫീസർ (പട്ടികവർഗക്കാർക്ക് മാത്രം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 11/2019 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 32/2019 ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) (നാലാം എൻസിഎ‐എസ്സി), കാറ്റഗറി നമ്പർ 6/2019 മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 (രണ്ടാം എൻസിഎ‐ എസ്സിസിസി) അഭിമുഖം നടത്തും.

കെഎഎസ് തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് വിഭാഗത്തിലുളള നിയമനങ്ങൾക്കും സാമുദായിക സംവരണം ബാധകമാക്കുന്നതിനുളള സർക്കാർ നിർദ്ദേശം കമ്മിഷൻ പരിശോധിച്ച് സർക്കാർ നിർദ്ദേശത്തോട് യോജിച്ച്് കത്തയക്കും.

വകുപ്പ്തല വാചാപരീക്ഷക്ക് അപേക്ഷിക്കാം
അന്ധരായ ഉദ്യോഗസ്ഥർക്ക് വകുപ്പ്തല വാചാ പരീക്ഷക്ക് അപേക്ഷിക്കാം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുളള അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് ഓരോ പേപ്പറിനും (സൗജന്യ അവ സരം ഒഴികെ) 160 രൂപ നിരക്കിൽ 0051‐00‐105‐99‐00 എക്സാമിനേഷൻ ഫീ എന്ന അക്കൗണ്ടിൽ ട്രഷറിയിൽ അടച്ച് അസ്സൽ ചലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം ‐ 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തിയതി 2019 ആഗസ്ത് ഒന്ന് വൈകിട്ട് അഞ്ച്.

ഒഎംആർ പരീക്ഷ
കാറ്റഗറി നമ്പർ 413/2017  കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തസ്തികമാറ്റം വഴി കേരള വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്സിനും മിനിസ്റ്റീരിയൽ ജീവനക്കാർക്കും മാത്രം) തസ്തികയിലേക്ക് 2019 ജൂലൈ 18 നും കാറ്റഗറി നമ്പർ 392/2017  വ്യാവസായിക പരിശീലന വകുപ്പിൽ വർക്ഷോപ്പ് അറ്റൻഡർ (എംആർഎസി) തസ്തികയിലേക്ക് (പട്ടികജാതി/പട്ടികവർഗക്കാരിൽനിന്നുളള പ്രത്യേക തിരഞ്ഞെടുപ്പ്) ജൂലൈ 16 നും രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
ശാരീരിക അളവെടുപ്പ്

കാറ്റഗറി നമ്പർ 339/2018 ഗവ. സെക്രട്ടറിയറ്റ്/പിഎസ്സി യിൽ വിമുക്തഭടൻമാരിൽനിന്ന് മാത്രമുളള സെക്യൂരിറ്റി ഗാർഡ് (മൂന്നാം എൻസിഎ ‐ പട്ടികവർഗം) തസ്തികയിലേക്ക്ശാരീരിക അളവെടുപ്പ്  ജൂലൈ 12 ന് രാവിലെ 10 മുതൽ പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. കാറ്റഗറി നമ്പർ 653/2017 പൊലീസ് വകുപ്പിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ജൂലൈ 15 മുതൽ 19 വരെ അതത് ജില്ലാ ഓഫീസുകളിൽ  ശാരീരിക അളവെടുപ്പ് നടത്തും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ അനുവദിച്ചിട്ടുളള സ്ഥലത്തും സമയത്തും ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. അല്ലാത്തവർക്ക് പിന്നീട് അവസരംനൽകില്ല.

ഒറ്റത്തവണ വെരിഫിക്കേഷൻ
കേരള വാട്ടർ അതോറിറ്റിയിൽ കാറ്റഗറി നമ്പർ 501/2016, 502/2016 സർവേയർ ഗ്രേഡ് 2(എൻസിഎ‐ ധീവര, എസ്സിസിസി) തസ്തികയിലേക്ക് ജൂലൈ 11 ന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

നിയമനം

അഡീഷണൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച വി ബി മനുകുമാറിനെയും കെ വി ഗംഗാധരനെയും ആസ്ഥാന ഓഫീസിൽ നിയമിച്ചു.
ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച അനിതകുമാരി ബി എസിനെ ആസ്ഥാന ഓഫീസിൽ കൺട്രോളർ ഓഫ് ഫിനാൻസായും കെ പ്രശാന്ത് കുമാറിനെ കൊല്ലം റീജണൽ ഓഫീസറായും നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച ജോൺ കുര്യനെയും കെ രാധാകൃഷ്ണപിളളയെയും ആസ്ഥാന ഓഫീസിൽ നിയമിച്ചു. അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച ഷീല കെ നായരെ തിരുവനന്തപുരം ജില്ലാ ഓഫീസിലും ജോബോയ് എം ചാക്കോയെയും പി ശിവദാസനെയും ആസ്ഥാന ഓഫീസിലും വൈ സലാഹുദ്ദീനെ കോഴിക്കോട് ജില്ലാ ഓഫീസിലും നിയമിച്ചു. അണ്ടർ സെക്രട്ടറി ജി സനലിനെ പബ്ലിക് റിലേഷൻസ് ഓഫീസറായി ആസ്ഥാന ഓഫീസിൽ നിയമിച്ചു.

വകുപ്പ്തല പരീക്ഷ അപേക്ഷ  : അവസാന തിയതി നീട്ടി
ജൂലൈയിലെ വകുപ്പ്തല പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ജൂലൈ 10 വരെനീട്ടി. സിലബസിൽ ഉൾപ്പെടുത്തിയിരുന്ന ‘റവന്യൂ ടെസ്റ്റ്‐നാലാം പേപ്പർ‐യൂണിഫൈഡ് വില്ലേജ് മാന്വൽ (കോമൺ പേപ്പർ‐പുസ്തകത്തോടൊപ്പം)’ എന്നത് ‘റവന്യൂ ടെസ്റ്റ്‐നാലാം പേപ്പർ‐ ലാൻഡ് റവന്യു മാന്വൽ വാല്യം 6 (പുസ്തകത്തോടൊപ്പം)’ എന്ന് ഭേദഗതി ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top