26 April Friday

PSC ഫേസ്ബുക്ക് പേജ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

വജ്രജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് PSC പ്രവര്‍ത്തനം ഉദ്യോഗാര്‍ഥി സൌഹൃദമാകുന്നതിന്റെ ‘ഭാഗമായി ഔദ്യോഗിക ഫേസ്ബുക്ക് പേജ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു. 
ഔദ്യോഗിക ഫേസ്ബുക്കിന്റെ ഭാഗമാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് PSC പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഡിയോ, ചിത്രം, വാര്‍ത്തകള്‍ തുടങ്ങിയവ നോട്ടിഫിക്കേഷനായി അവരുടെ മൊബൈല്‍/ കംപ്യൂട്ടറിലെ ഫേസ്ബുക്ക് ആപ്ളിക്കേഷനിലൂടെയോ പേജിലൂടെയോ തത്സമയം ലഭിക്കും. ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് https://www.facebook.com/Kerala-Public-Service-Commission-129299757758575. PSC വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ വിവരങ്ങള്‍, പരീക്ഷാ കലണ്ടര്‍, ഇന്റര്‍വ്യു ഷെഡ്യൂള്‍, അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് വിവരം, പബ്ളിഷ് ചെയ്യുന്ന ചുരുക്കപ്പട്ടിക/ റാങ്ക് പട്ടിക തുടങ്ങിയവ  പേജിലൂടെ അറിയാം.


ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് 
രണ്ടാം ഘട്ട പരീക്ഷ 13ന്
സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയുടെ രണ്ടാം ഘട്ട പരീക്ഷ 13ന്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അപേക്ഷിച്ചവര്‍ക്കാണ് രണ്ടാംഘട്ട പരീക്ഷ. ഹാള്‍ടിക്കറ്റ് PSC യുടെ വെബ്സൈറ്റില്‍നിന്നും ഡൌണ്‍ലോഡ്ചെയ്യണം. ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top