29 March Friday

മില്‍മയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

മില്‍മയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്റെ കീഴിലുള്ള ഡെയ്റികളിലും ഉപകേന്ദ്രങ്ങളിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അസി. മാര്‍ക്കറ്റിങ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിങ്), ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി), ഡെയ്റി കെമിസ്റ്റ്/ഡെയ്റി ബാക്ടീരിയോളജിസ്റ്റ്, അസി. അക്കൌണ്ട്സ് ഓഫീസര്‍ തസ്തികകളിലാണ് ഒഴിവ്.
അസി. മാര്‍ക്കറ്റിങ് ഓഫീസര്‍ യോഗ്യത ഒന്നാം ക്ളാസ്സോ ഉയര്‍ന്ന രണ്ടാം ക്ളാസ്സോടെയോ ഉള്ള ബിരുദാനന്തര ബിരുദം/ കേരള കാര്‍ഷിക സര്‍വശാലയില്‍നിന്ന് നേടിയ കോ-ഓപറേഷന്‍ ബാങ്കിങ്ങിലുള്ള ബിരുദം. ടെക്നിക്കല്‍ സൂപ്രണ്ട്(എന്‍ജിനിയറിങ്): ബിരുദം/ ഡിപ്ളോമ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/റഫ്രിജറേഷന്‍/ഡെയ്റി എന്‍ജിനിയറിങ്). ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി): ഡെയ്റി സയന്‍സ് ബിരുദം/ ഡിപ്ളോമ. ഡെയ്റി കെമിസ്റ്റ്/ ബാക്ടീരിയോളജിസ്റ്റ് യോഗ്യത ഡെയ്റി കെമിസ്ട്രി/ഡെയ്റി മൈക്രോബയോളജി/ഡെയ്റി ക്വാളിറ്റി കണ്‍ട്രോള്‍ എംഎസ്സി ബിരുദം/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ക്വാളിറ്റി കണ്‍ട്രോള്‍/ ബിഎസ്സി ഡെയ്റി ടെക്നോളജി, രണ്ട് വര്‍ഷപ്രവൃത്തിപരിചയം. അസി. അക്കൌണ്ട്സ് ഓഫീസര്‍ യോഗ്യത ബിരുദം, എസിഎ/എഐസിഡബ്ള്യുയുഎയുടെ ഇന്റര്‍മീഡിയറ്റ് പരീക്ഷ വിജയിക്കുകയും അക്കൌണ്ടിങ്ങില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എംകോമും രണ്ട് വര്‍ഷ തൊഴില്‍ പരിചയവും. പ്രായം 18-40.അപേക്ഷാ ഫോറവും വിശദവിവരവും www. ercmpu.in www. ercmpu.inല്‍ ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എറണാകുളം റീജണല്‍ കോ-ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് നമ്പര് ‍E-150(D), PB No-2212, ഇടപ്പള്ളി-682204 എന്നവിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭിക്കണം. അവസാന തിയതി ജനുവരി 16 വൈകിട്ട് അഞ്ച്. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top