അസം നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആന്‍ഡ് ജുഡീഷ്യല്‍ അക്കാദമിയില്‍ പ്രൊഫസര്‍- 02, അസോസിയറ്റ് പ്രൊഫസര്‍- 03, അസിസ്റ്റന്റ് പ്രൊഫസര്‍- 03 ഒഴിവുണ്ട്. പ്രൊഫസര്‍ യോഗ്യത പിഎച്ച്ഡി, പത്തുവര്‍ഷത്തെ അധ്യാപന ഗവേഷണ പരിചയം. അസോസിയറ്റ് പ്രൊഫസര്‍ പിഎച്ച്ഡിയും 55 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദാനന്തരബിരുദവും. അധ്യാപന ഗവേഷണ മേഖലകളില്‍ എട്ടുവര്‍ഷ പരിചയം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്/ പിഎച്ച്ഡി. www.nluassam.ac.in www.nluassam.ac.inല്‍നിന്ന് അപേക്ഷാ ഫോറം ഡൌണ്‍ലോഡ്ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് രണ്ടായിരം രൂപയുടെ ഡിഡി സഹിതം Registrar, National Law University and Judicial Academy, Assam, Hajo Road, Amingaon P O, Kamrup(Rural), Guwahati-781031 എന്ന വിലാസത്തില്‍ ജനുവരി 19നുള്ളില്‍ ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..