18 September Thursday

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ കോളേജുകളിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ എയ്‌ഡഡ്‌ കോളേജുകളിൽ  അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ ഒഴിവുണ്ട്‌. കേരള, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിൽ വരുന്ന കോളേജുകളിലെ വിവിധ പഠനവകുപ്പുകളിലാണ്‌ ഒഴിവ്‌.
കേരള സർവകലാശാലയുടെ കീഴിൽ ശാസ്‌താം കോട്ട കുമ്പളത്ത്‌ ശങ്കുപിള്ള‌ മെമ്മോറിയൽ  ഡിബി കോളേജിൽ മാത്തമാറ്റിക്‌സ്‌ 6, പൊളിറ്റിക്‌സ്‌ 3, മലയാളം 2, ഇക്കണോമിക്‌സ്‌ 1 എന്നിങ്ങനെയും എരമലിക്കര ശ്രീഅയ്യപ്പകോളേജിൽ മാത്തമാറ്റിക്‌സ്‌ 1 എന്നിങ്ങനെയുമാണ്‌ ഒഴിവ്‌. മഹാത്മാഗാന്ധി സർവകലാശാലയിൽ പരുമല ഡിബി കോളേജിൽ മാത്തമാറ്റിക്‌സ്‌ 4, ഫിസിക്‌സ്‌ 2, കൊമേഴ്‌സ്‌ 2, ഇംഗ്ലീഷ്‌ ‌ 1, ബോട്ടണി 1, ഫിസിക്കൽ എഡ്യുക്കേഷൻ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.
തലയോലപ്പറമ്പ്‌ ഡിബി കോളേജിൽ  മലയാളം 3, മാത്തമാറ്റിക്‌സ്‌ 2, ഫിസിക്‌സ്‌ 2, കൊമേഴ്‌സ്‌ 1, പൊളിറ്റിക്‌സ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ചാണ്‌ യോഗ്യത. നിയമാനുസൃതമായ പ്രായം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 05. വിശദവിവരത്തിന്‌ www. t ravancoredevaswomboard.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top