ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് നിയമനത്തിന് സ്‌റ്റാഫ് സെലക്ഷൻ കമീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 7547 ഒഴിവുണ്ട്. ഇതിൽ 2491 ഒഴിവ് സ്ത്രീകൾക്കുള്ളത്. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഡൽഹി പൊലീസിൽ ജോലിചെയ്യുന്നവരുടെ മക്കൾക്ക് 11–ാം ക്ലാസ് യോഗ്യത മതി. പുരുഷന്മാർക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് (മോട്ടോർ സൈക്കിൾ/ കാർ) നിർബന്ധം. പ്രായം: 18–25. വിധവകൾ/ വിവാഹമോചിതർ എന്നിവർക്ക് ഉയർന്ന പ്രായം 30. സംവരണവിഭാഗത്തിന് നിയമാനുസൃത ഇളവ്. ശാരീരികയോഗ്യത: പുരുഷന്മാർക്ക്: ഉയരം 170 സെ.മീ. നെഞ്ചളവ് 81–85 സെ.മീ. സ്ത്രീകൾക്ക് ഉയരം 157 സെ.മീ. കാഴ്ച: ദൂരക്കാഴ്ച 6/12 (കണ്ണടയില്ലാതെ രണ്ടു കണ്ണിനും) കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്നപാദം, വെരിക്കോസ് വെയിൻ, നിശാന്ധത എന്നിവ പാടില്ല. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരിശോധന, ശാരീരിക പരീശോധന, വൈദ്യപരിശോധന എന്നിവയുണ്ടാവും. എഴുത്തുപരീക്ഷയ്‌ക്ക് കർണാടക –- കേരള റീജണിൽപ്പെട്ട കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാകും. പരീക്ഷ ഡിസംബറിൽ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 30. വിശദവിവരങ്ങൾക്ക് https:\ssc.nic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..